കാസര്‍ഗോഡ് : കാസര്‍ഗോഡ് നിന്നുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടത്തിന് മുന്‍പ് പൂജ നടന്നു. ഈ പൂജയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കാവി സംഘി വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പൂജ
🕉️🧡🚆🌺🍂#VandeBharatKerala #VandeBharatTrain #NewVandeBharat #VandeBharatExpress https://t.co/jTCJ7ikIfY pic.twitter.com/I5A0GGzIZ9— MAYA ✍🏻 (@Maya_Lokam_) September 24, 2023
പ്രധാനമന്ത്രി രാജ്യത്ത് പുതുതായി ഓടാന്‍ തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തതായി കൊടിവീശി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു പൂജ. രണ്ട് പൂജാരിമാര്‍ പൂജ നടത്തുന്നതും ഉറക്കെ മന്ത്രങ്ങള്‍ ഉരുവിടുന്നതും ഒരാള്‍ വന്ദേഭാരതിന് കുറി തൊടുന്നതും വീഡിയോയില്‍ കാണം.
വിദ്യാര്‍ത്ഥികളുടെ വന്ദേഭാരത് ഗാനവും ഹിറ്റ്
വന്ദേ വന്ദേ…വന്നല്ലോ…ഓറഞ്ച് വന്ദേ ഭാരത…
ധീരേ ധീരേ…വരട്ടേ വരട്ടേ വന്ദേഭാരത്
ഓറഞ്ച് കളറ് ഫുള്‍ എസി സെറ്റപ്പ്…ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വന്ദേഭാരത് ട്രെയിനിനകത്ത് നിന്നും സംഘമായി പാടുന്ന പാട്ടും വൈറലായി.
#NewIndia #NarendraModi
🟠 വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിച്ചു …. pic.twitter.com/CMxi4kEWkx— K.Subash Kannoth (@kannothsubhash1) September 24, 2023
കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ളതായിരുന്നു കേരളത്തില്‍ നിന്നുള്ള വന്ദേഭാരത്. ഇത് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ്. 11 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പുതിയ ഒമ്പത് വന്ദേഭാരത് ട്രെയിനുകളാണ് മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: