ന്യൂദല്‍ഹി : രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയും വ്യാപ്തിയും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മോദി . ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യം ആഗ്രഹിക്കുന്നത്. ലോകോത്തര സൗകര്യങ്ങളുള്ള ഈ പുതിയ ട്രെയിനുകള്‍ നവ ഇന്ത്യയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുമെന്നും ട്രെയിനുകള്‍ നവ ഇന്ത്യയുടെ പുതിയ ചൈതന്യവും പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് 25 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നുന്നുണ്ട്. ഇപ്പോള്‍ ഒമ്പത് എണ്ണം കൂടിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളുടെ ജനപ്രീതി നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു കോടി പതിനൊന്ന് ലക്ഷത്തിലധികം യാത്രക്കാര്‍ ഇതിനകം അവയില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.
കുറേ വര്‍ഷങ്ങളായി വികസിപ്പിച്ചിട്ടില്ലാത്ത നിരവധി റെയില്‍വേ സ്റ്റേഷനുകളുണ്ടെന്നും ഈ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് കാലില്‍ വികസിപ്പിക്കുന്ന എല്ലാ സ്റ്റേഷനുകളെയും അമൃത് ഭാരത് സ്റ്റേഷനുകള്‍ എന്ന് വിളിക്കുമെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ റെയില്‍വേ സംവിധാനത്തില്‍ അസാധാരണമായ മാറ്റം വരുത്തിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് റെയില്‍വേ മേഖല നവീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സൗകര്യങ്ങളോടെ റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ന് വൃത്തിയുള്ളതായും മന്ത്രി പറഞ്ഞു.
ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത ഒമ്പത് ട്രെയിനുകള്‍ പതിനൊന്ന് സംസ്ഥാനങ്ങളിലുടനീളം ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കും. രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബീഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. ഉദയ്പൂര്‍- ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, തിരുനെല്‍വേലി-മധുര-ചെന്നൈ , ഹൈദരാബാദ്-ബെംഗളൂരു , വിജയവാഡ-ചെന്നൈ , പട്ന-ഹൗറ , കാസര്‍കോട്-തിരുവനന്തപുരം എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്ത പുതിയ ട്രെയിനുകള്‍. റൂര്‍ക്കേല – ഭുവനേശ്വര്‍ – പുരി , റാഞ്ചി – ഹൗറ , ജാംനഗര്‍-അഹമ്മദാബാദ് എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: