ന്യൂദല്‍ഹി : ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് ജനങ്ങളോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങണമെന്നും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ മാത്രം സമ്മാനിക്കണമെന്നും പ്രധാനമനത്രി ഊന്നിപ്പറഞ്ഞു. നവരാത്രിയുടെയും ദസറയുടെയും വേളയില്‍ അദ്ദേഹം രാജ്യത്തിന് ആശംസകള്‍ അറിയിച്ചു.
ആകാശവാണിയിലെ മന്‍ കി ബാത്ത് പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ജി 20 സമ്മേളനത്തിനിടെ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ലോക നേതാക്കള്‍ ഒരുമിച്ച് രാജ്ഘട്ടിലെത്തിയത് അനുസ്മരിച്ചു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ ലോകമെമ്പാടും ഇന്നും എത്രത്തോളം പ്രസക്തമാണ് എന്നതിന്റെ വലിയ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തുടനീളം ശുചിത്വവുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ഓഫീസുകളിലും ‘സ്വച്ഛതാ ഹി സേവാ അഭിയാന്‍’ വളരെ ആവേശത്തോടെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വച്ഛത ലീഗിലും കാര്യമായ പങ്കാളിത്തം കാണുന്നുണ്ട്. ഒക്ടോബര്‍ ഒന്നിന് ശുചിത്വവുമായി ബന്ധപ്പെട്ട് വലിയൊരു പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ശുചിത്വത്തിന്റെ ഈ പരിപാചി തന്നെ മഹാത്മാഗാന്ധിക്കുള്ള യഥാര്‍ത്ഥ ആദരവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: