ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിംഹം, കടുവ, പുള്ളിപ്പുലി, ആന എന്നിവയുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായായിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പറഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ പുഷ്‌കറില്‍ സുഖ്ദേവ് ഭട്ടും അദ്ദേഹത്തിന്റെ ‘കോബ്ര’ സംഘവും വന്യമൃഗങ്ങളെ രക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉദാഹരണം പ്രധാനമന്ത്രി ഉദ്ധരിച്ചു. ഈ സംഘത്തില്‍ ധാരാളം ആളുകള്‍ ഉണ്ട്. ഇതുവരെ മുപ്പതിനായിരത്തിലധികം ഉഗ്രവിഷമുള്ള പാമ്പുകളുടെ ജീവന്‍ സംഘം രക്ഷിച്ചു.
രോഗബാധിതരായ മൃഗങ്ങളുടെ സേവനത്തിലും ഇവര്‍ ഏര്‍പ്പെടുന്നു തമിഴ്നാട്ടിലെ ചെന്നൈയില്‍ കഴിഞ്ഞ 25-30 വര്‍ഷമായി പ്രാവുകളുടെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓട്ടോ ഡ്രൈവര്‍ എം.രാജേന്ദ്ര പ്രസാദിന്റെ മാതൃക പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജേന്ദ്ര പ്രസാദിന്റെ വീട്ടില്‍ 200 ലധികം പ്രാവുകള്‍ ഉണ്ട്. ഭക്ഷണം, വെള്ളം, ആരോഗ്യം തുടങ്ങി പക്ഷികളുടെ എല്ലാ ആവശ്യങ്ങളും പൂര്‍ണ്ണമായും ഇദ്ദേഹം നിറവേറ്റുന്നു.
ആസാദി കാ അമൃത് കാല്‍ രാജ്യത്തെ ഓരോ പൗരന്റെയും കടമയുടെ കാലഘട്ടമാണെന്നും മോദി പറഞ്ഞു. സോട്ട് നദിയെ പുനരുജ്ജീവിപ്പിക്കാന്‍ 70-ലധികം ഗ്രാമങ്ങള്‍ ഒന്നിച്ച ഉത്തര്‍പ്രദേശിലെ സംഭാലിലെ ജനങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എഴുപതിലധികം ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് സോട്ട് നദിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ തന്നെ ഈ ആളുകള്‍ നദിയുടെ 100 കിലോമീറ്ററിലധികം പുനനരുജ്ജീവിപ്പിച്ചു. അവിടെയുള്ള ആളുകള്‍ നദിയുടെ തീരത്ത് പതിനായിരത്തിലധികം മുള തൈകള്‍ നട്ടുപിടിപ്പിച്ചു, അതിനാല്‍ നദീ തീരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായി തുടരുന്നു. കൊതുകുകള്‍ പെരുകാതിരിക്കാന്‍ മുപ്പതിനായിരത്തിലധികം ഗാംബൂസിയ മത്സ്യങ്ങളും നദി ജലത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: