Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഗ്ദാനങ്ങള്‍ ലഭ്യമാകാന്‍ കായിക താരങ്ങള്‍ പ്രതിഷേധിക്കേണ്ടിവരുന്നത് അപമാനകരം: കേന്ദ്രമന്ത്രി

എച്ച്.എസ്.പ്രണോയിയുടെ മാതാവ് ഹസീന സുനില്‍കുമാറിന് ജീജാബായി പുരസ്‌കാരം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 03:56 am IST
in Kerala, News
തിരുവനന്തപുരം കവടിയാര്‍ ഉദയ്പാലസില്‍ നടന്ന ക്രീഡാഭാരതിയുടെ ജീജാമാതാ പുരസ്‌കാരം എച്ച്.എസ്. പ്രണോയിയുടെ മാതാവ് റസീന സുനില്‍കുമാറിന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ സമ്മാനിക്കുന്നു. ഡോ. ജി. കിഷോര്‍, സജിന്‍ലാല്‍ ചൗധരി, പി.കെ. അനില്‍കുമാര്‍, സുനില്‍കുമാര്‍, ഡോ. എം.എം.പ്രസാദ്, പദ്മശ്രീ ബീനാമോള്‍, പദ്മിനി തോമസ് സമീപം

തിരുവനന്തപുരം കവടിയാര്‍ ഉദയ്പാലസില്‍ നടന്ന ക്രീഡാഭാരതിയുടെ ജീജാമാതാ പുരസ്‌കാരം എച്ച്.എസ്. പ്രണോയിയുടെ മാതാവ് റസീന സുനില്‍കുമാറിന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ സമ്മാനിക്കുന്നു. ഡോ. ജി. കിഷോര്‍, സജിന്‍ലാല്‍ ചൗധരി, പി.കെ. അനില്‍കുമാര്‍, സുനില്‍കുമാര്‍, ഡോ. എം.എം.പ്രസാദ്, പദ്മശ്രീ ബീനാമോള്‍, പദ്മിനി തോമസ് സമീപം

തിരുവനന്തപുരം: കായിക മേഖലയുടെ വളര്‍ച്ചയില്‍ അടുത്തകാലത്തായി കേരളം അല്പം പിന്നിലേക്കു പോയെന്നും വിജയിച്ചു വരുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയും പുരസ്‌കാര തുകയും ലഭിക്കുന്നതിന് കായികതാരങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടിവരുന്നത് അപമാനകരമാണെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കവടിയാര്‍ ഉദയ്‌പാലസില്‍ ക്രീഡാഭാരതിയുടെ ആറാമത് ജീജാബായി പുരസ്‌കാരം ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിയുടെ അമ്മ ഹസീന സുനില്‍കുമാറിന് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക മേഖലയുമായി ബന്ധമില്ലാത്തവര്‍ കായിക സംഘടനകളുടെ തലപ്പത്ത് വരുന്നതും താരങ്ങളെ അവഗണിക്കുന്നതും കായികരംഗത്തെ മികവിന് തടസമാകും. താരങ്ങള്‍ ആദരിക്കപ്പെടേണ്ടവരാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ കായികരംഗത്തിന് നവോന്മേഷം പകരാനായി. വിജയിച്ചവരെ മാത്രമല്ല മത്സരിച്ച് പരാജയപ്പെട്ടവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ചു സംസാരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ നയം ചന്ദ്രയാന്റെ വിജയത്തിനു മാത്രമല്ല കായികമേഖലയുടെ വരുംകാലത്തെ പ്രഭാവത്തിനും കരുത്തുപകരുമെന്ന് മന്ത്രി പറഞ്ഞു.

പഴയകാലത്തെ മികച്ച കായികതാരങ്ങളെല്ലാം പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് നല്‍കുന്ന പരിഗണന അന്ന് തങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ നേട്ടംകൊയ്യാന്‍ ആകുമായിരുന്നുവെന്നാണ്. തെരഞ്ഞെടുക്കപ്പെടുന്ന ചിലര്‍ക്ക് മാത്രം പരിശീലനം നല്‍കുകയല്ല, മറിച്ച് കൂടുതല്‍ ആള്‍ക്കാരിലേക്ക് കായിക സംസ്‌കാരം എത്തിക്കാനും അതിലൂടെ നല്ലൊരു കായിക നിരയെ വാര്‍ത്തെടുക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
കായിക താരത്തിന്റെ വളര്‍ച്ചയില്‍ സര്‍ക്കാരുകള്‍ക്കും കോച്ചിനും മാത്രമല്ല മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതുകൊണ്ടാണ് ക്രീഡാഭാരതി മികച്ച കായികതാരങ്ങളുടെ അമ്മമാരെ ആദരിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്രീഡാഭാരതി സംസ്ഥാന അധ്യക്ഷന്‍ പി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ഡോ. ജി.കിഷോര്‍, ക്രീഡാഭാരതി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാജ് സജന്‍ലാല്‍ ചൗധരി, ന്യൂ ഇയര്‍ ഗ്രൂപ്പ് സിഎംഡി ഡോ. എം.എം. പ്രസാദ്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പി. ഗിരീഷ്, വി.സി. അഖിലേഷ്, റ്റി. രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

അര്‍ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ്, പദ്മശ്രീ കെ.എം. ബീനാമോള്‍, കായികതാരം കൂടിയായ മുന്‍ ഡിഐജി ഗോപിനാഥ്, ഷട്ടില്‍ ബാഡ്മിന്റണ്‍ ടെക്‌നിക്കല്‍ കമ്മിറ്റി ഓള്‍ഇന്ത്യ ചെയര്‍മാന്‍ എസ്. മുരളീധരന്‍, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് ബോക്‌സിങ് താരം ലേഖ കെ.സി, അര്‍ജുന അവാര്‍ഡ് ജേതാവ് ഓമനകുമാരി, ക്രീഡാഭാരതി സംസ്ഥാന സെക്രട്ടറി ടി. രതീഷ്, എച്ച്.എസ്. പ്രണോയിയുടെ അച്ഛന്‍ സുനി ല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: HS PrannoyHaseena SunilkumarKreeda Bharativ.muraleedharanJeejabai award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്:സിപിഎം ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍

Kerala

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ബിജെപി, മുസ്ലീം ലീഗ് പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ- വി മുരളീധരന്‍

Kerala

കേരളത്തിന് വേണ്ടി ഒരു പ്രത്യേക നേറ്റീവിറ്റി സർട്ടിഫിക്കറ്റ്: മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം

മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ കടയ്ക്കലിലെ അനുപമയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഎം അക്രമത്തിന് രാഷ്‌ട്രീയമായി മറുപടി നല്‍കും: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.