തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 15.140 കിലോ കഞ്ചാവാണ് പിടികൂടിയത്. പ്ലാറ്റ്ഫോമിലെ സ്റ്റെപ്പിനടിയില്‍ ബോക്സില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ കൊണ്ടുവന്നതാണ് ഇതെന്നാണ് പോലീസിന്റെ അനുമാനം. നാളെ വന്ദേ ഭാരതതിന്റെ ഫഌഗ് ഓഫ് നടക്കുന്നതിനാല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് റെയില്‍വേ സ്റ്റേഷന്. അതുകൊണ്ട് തന്നെ കഞ്ചാവ് പുറത്തു കടത്താന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് പ്ലാറ്റ്ഫോമിനടിയില്‍ സൂക്ഷിച്ചത്.
വിപണിയില്‍ ഏകദേസം മൂന്ന ലക്ഷത്തോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് പോലീസും ആര്‍പിഎഫും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: