രണ്ട് വർഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇത് പറഞ്ഞത്.ഈ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയാണ്. ഉപ്പെണ്ണയ്ക്ക് ശേഷം നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. മകളായി അഭിനയിച്ച നായികക്കൊപ്പം അടുത്ത ചിത്രത്തിൽ റൊമാൻസ് ചെയ്യാൻ എനിക്ക് സാധിക്കില്ല.
2021ൽ പുറത്തിറങ്ങിയ ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛനായി വിജയ് സേതുപതി അഭിനയിച്ചിരുന്നു. ചിത്രം വൻ വിജയമായിരുന്നു എന്ന് മാത്രമല്ല തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു. ഈ ചിത്രത്തിന് ശേഷം ഇരുവരേയും പ്രധാന കഥാപാത്രക്കങ്ങളാക്കി തമിഴിൽ പല സിനിമകളും പദ്ധതിയിട്ടെങ്കിലും നായകനാകാൻ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു.
ഉപ്പെണ്ണക്ക് ശേഷം അടുത്ത തമിഴ് ചിത്രത്തിലെ നായികയുടെ ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി അത് കൃതിയാണെന്ന്. ഞാൻ അവരോട് പറഞ്ഞു നായികാസ്ഥാനത്ത് നിന്ന് അവളെ ദയവായി ഒഴിവാക്കണം. ഉപ്പെണ്ണയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ട് പേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതിഷെട്ടി വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു. ആരംഗം അവൾ എത്ര ചെയ്തിട്ടും ശരിയാകുന്നില്ലായിരുന്നു. ഞാൻ അവളുടെ അടുത്തെത്തി പ്രോത്സാഹിപ്പിച്ചു. നിന്റെ പ്രായത്തിൽ എനിക്കൊരു മകളുണ്ട്. നീ എനിക്ക് മകളെപ്പോലെയാണ്. എന്നെ ഒരു അച്ഛനായി കരുതി ഒരു ഭയവുമില്ലാതെ അഭിനയിക്കൂ, അവൾ അങ്ങനെ ചെയ്തത് കൊണ്ട് ആ രംഗം നന്നായി. അവളെ നായികയായി ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ലെന്നും വിജയ് സേതുപതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: