ബെംഗളൂരു: അപൂര്‍വ ജനിതകരോഗ ബാധിതയായ പാകിസ്താനി പെണ്‍കുട്ടിക്ക് പുതുജീവനേകി ഇന്ത്യന്‍ ഡോക്ടര്‍മാര്‍. ബെംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഓസ്റ്റിയോപെട്രോസിസ് എന്ന അപൂര്‍വ ജനിതക രോഗ ബാധിതതയായിരുന്നു അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടി. ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ക്രിയാത്മക ഇടപെടലിലൂടെയാണ് കുഞ്ഞ് തിരികെ ജീവിതത്തിലേക്ക് കരകയറിയത്.
ഗുരുതര അസ്ഥി രോഗം ബാധിച്ചാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. കാഴ്ചയും കേള്‍വിയും നഷ്്ടപ്പെട്ടതിന് പുറമേ മജ്ജയും തകരാറിലായിരുന്നു. കുഞ്ഞിന്റെ ആരോഗ്യ സാഹര്യം വളരെ മോശമാണെന്ന് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മജ്ജ മാറ്റിവയ്‌ക്കല്‍ മാത്രമാണ് ഏക പരിഹാരമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ കുടുംബത്തില്‍ നിന്നോ പുറത്തുനിന്നോ ദാതാവിനെ കണ്ടെത്തുന്നതില്‍ ഏറെ വെല്ലുവിളി നേരിട്ടു. തുടര്‍ന്ന് മജ്ജ ലഭ്യമാകാത്തതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.
കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിന് പിന്നാലെ ആശുപത്രി അധികൃതര്‍ കോശങ്ങളെ കുഞ്ഞിന്റെ ശരീരത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ദാതാവിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പരീക്ഷണമെന്നവണ്ണം കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തില്‍ നിന്ന് കോശങ്ങള്‍ എടുത്ത്, കുഞ്ഞിന്റെ ശരീരത്തില്‍ സ്ഥാപിച്ചു. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാറ്റേഷന്‍ വഴിയാണ് കുഞ്ഞിന് പുതുജീവന്‍ നല്‍കിയത്. തലച്ചോറ്, മജ്ജ, രക്ത കുഴലുകള്‍, ത്വക്ക്, പല്ല്, ഹൃദയം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ അടങ്ങിയിട്ടുള്ള സ്റ്റെം സെല്‍ വേര്‍തിരിച്ചാണ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാറ്റേഷന്‍ നടത്തുന്നത്.
ശസ്ത്രക്രിയയ്‌ക്ക് മുന്നോടിയായി കുഞ്ഞ് നിരീക്ഷണത്തിലായിരുന്നു. പരിപൂര്‍ണ ആരോഗ്യവതിയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാല് മാസം മുന്‍പായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ. നിലവില്‍ പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്. ശരീര കോശങ്ങള്‍ ദാതാവിന്റെ കോശങ്ങള്‍ക്ക് സമാനമായെന്നും ശരീര പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭയാനകമായ രോഗം പൂര്‍ണമായും മാറിയെന്ന് നാരായണാ ഹെല്‍ത്ത് സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി-ഓങ്കോളജി ഡയറക്ടറും ബിഎംടി മേധാവിയുമായ ഡോ. സുനില്‍ഭട്ട്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: