Categories: Kerala

2024ല്‍ മോദിയും ബിജെപിയും കംഫര്‍ട്ടബിള്‍ ആണ്; 2024ല്‍ മോദിയെ വെല്ലുവിളിക്കാന്‍ ഇന്ത്യ എന്ന അവിയല്‍ സഖ്യത്തിനാവില്ല: ഫക്രുദ്ദീന്‍ അലി

Published by

തിരുവനന്തപുരം: ഇപ്പോഴത്തെ നിലയനുസരിച്ച് 2024ല്‍ മോദിയും ബിജെപിയും കംഫര്‍ട്ടബിള്‍ ആണെന്നും മോദിയെ വെല്ലുവിളിക്കാന്‍ ഇന്ത്യ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അവിയല്‍ സഖ്യത്തിനാവില്ലെന്നും രാഷ്‌ട്രീയ നിരീക്ഷകനായ ഫക്രുദ്ദീന്‍ അലി.

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നിയമസഭ കൂടുന്നത് കുറവാണ് എന്നൊക്കെ മോദിയ്‌ക്കെതിരെ പലരും പരാതി പറയാറുണ്ട് എന്ന ടിവിചാനല്‍ ചര്‍ച്ചയിലെ അവതാരകന്റെ ചോദ്യത്തിന് അതൊന്നും കാര്യമില്ലെന്നും  അതൊക്കെ ഉള്ളപ്പോള്‍ തന്നെയാണ് മോദി തുടര്‍ച്ചയായി ഗുജറാത്തില്‍ ജയിച്ചതെന്നും പിന്നീട് രണ്ട് തവണ പ്രധാനമന്ത്രിയായതെന്നും ഫക്രുദ്ദീന്‍ അലി ചൂണ്ടിക്കാട്ടി.

2024ല്‍ ബിജെപിയ്‌ക്കും മോദിയ്‌ക്കും ഹിന്ദി ഹൃദയഭൂമിയില്‍  35 ശതമാനത്തോളം ഉറച്ച വോട്ടുകള്‍ ഉണ്ട്. പണ്ട് കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളായിരുന്നു അവ. ഇപ്പോള്‍ അത് മോദിയ്‌ക്കും ബിജെപിയ്‌ക്കും ലഭിക്കുന്നുണ്ട്. -ഫക്രൂദ്ദീന്‍ അലി പറയുന്നു.

രാജസ്ഥാന്‍ ഛത്തീസ് ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. പക്ഷെ ലോക് സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മോദിയ്‌ക്കാണ് ആളുകള്‍വോട്ടു ചെയ്യുന്നത്. അതിന് മാറ്റം വരുത്തുന്ന ഫാക്ടറുകള്‍ അവിടെയില്ല. ആകെയുള്ള വെല്ലുവിളി പണപ്പെരുപ്പം മാത്രമാണ്. അത് ഇനി കൂടുമോ എന്നറിയണം. പണ്ട് മന്‍മോഹന്‍സിങ്ങിന്റെ കാലത്തും ഈ പ്രശ്നമുണ്ടായിരുന്നു. -ഫക്രുദ്ദീന്‍ അലി പറഞ്ഞു.

ഇന്ത്യ പോലുള്ള ഒരു അവയില്‍ മുന്നണിയ്‌ക്ക് മോദിയെ വെല്ലുവിളിക്കാനാവില്ല. മായാവതിയും സമാജ് വാദി പാര്ട്ടിയും ഒന്നിച്ചു നിന്നാല്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ഉള്ളതാണ്. എന്നിട്ടും മോദിയ്‌ക്കെതിരെ ഒന്നും ചെയ്യാനായില്ല. ഇനി ഇന്ത്യ എന്ന മുന്നണിയുടെ പേര്. രാഷ്‌ട്രീയ സഖ്യത്തിന് രാജ്യത്തിന്റെ പേര് നല്‍കിയത് എനിക്കിഷ്ടമായിട്ടില്ല. എന്തായാലും ഒരു പ്രത്യേക അജണ്ട വെച്ച് കുറെ പാര്‍ട്ടികള്‍ ഒന്നിച്ചുവന്നാല്‍ ജനങ്ങള്‍ അതിന് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ഇതുവരെ ബിജെപി സുരക്ഷിതമാണ്. -ഫക്രുദ്ദീന്‍ അലി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക