കോട്ടയം: പോലീസ് സേനയിലെ ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തിയ എസ്ഐയ്ക്ക് സസ്പെൻഷൻ. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്ഐയെ ആണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സൈബർ സെൽ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ പിഎസ് റിജുമോനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. ദേശീയ അന്വേഷണ ഏജൻസിയുടെ നിർദ്ദേശാനുസരണമാണ് നടപടി.
നിരോധിത തീവ്രാദ സംഘടനയുടെ നേതാക്കൾക്ക് പോലീസ് സേനയിലെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് എൻഐഎ പിടികൂടിയ ഭീകരരിൽ നിന്നുമാണ് സസ്പെൻഷനിൽ ആയ എസ്ഐയുമായുള്ള ബന്ധങ്ങളെ കുറിച്ച് സൂചന ലഭിക്കുന്നത്. സംഭവത്തിൽ സംസ്ഥാന പോലീസ് രഹസ്യാനേഷ്വണ വിഭാഗവും എൻഐഎയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: