Categories: Sports

ഏഷ്യന്‍ ഗെയിംസ്;ഇന്ത്യന്‍ പുരുഷ വോളി ടീം ക്വാര്‍ട്ടറില്‍

മത്സരം ഒരു മണിക്കൂറും 25 മിനിറ്റും കൊണ്ട് പൂര്‍ത്തിയായി

Published by

ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ വോളി ടീം ക്വാര്‍ട്ടറില്‍.ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ തായ് വാനെ 3-0 ന് പരാജയപ്പെടുത്തി.

ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യ 25-22, 25-22, 25-21 എന്ന സ്‌കോറിന് ആയിരുന്നു വിജയിച്ചത്. മത്സരം ഒരു മണിക്കൂറും 25 മിനിറ്റും കൊണ്ട് പൂര്‍ത്തിയായി.

ഇന്ത്യക്ക് വേണ്ടി അമിത് 16 പോയിന്റ് നേടി. റായ് അശ്വാല്‍ 14 പോയിന്റ് , വിനിത് കുമാര്‍ 12 പോയിന്റ് എന്നിങ്ങനെ നേടി. മറ്റന്നാള്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by