ദില്ലി: കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്നും അതല്ലെങ്കില്‍ അവര്‍ക്ക് നേരെ പ്രത്യാഘാതമുണ്ടാകുമെന്നും ആഹ്വാനം ചെയ്ത ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുവിന് ആദ്യമായി കാനഡയില്‍ നിന്നു തന്നെ തിരിച്ചടിയേറ്റിരിക്കുകയാണ്. ഖലിസ്ഥാന്‍ വാദികള്‍ സുരക്ഷിതതാവളമെന്ന് കരുതിയ കാനഡയിലെ മന്ത്രി തന്നെ ഹിന്ദുക്കള്‍ കാനഡ വിട്ട് പോകേണ്ട പ്രശ്നമുദിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത്തരം വംശീയ വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്നും കാനഡയിലെ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പ്രഖ്യാപിച്ചതോടെയാണ് സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നു വെട്ടിലായത്. ഇന്ത്യന്‍ സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നേതാവാണ് ഗുര്‍ പത് വന്ത് സിങ്ങ് പിന്നു. ദല്‍ഹിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ വന്നപ്പോള്‍ കാനഡയുടെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ നേതാവാണ് ഗുര്‍ പത് വന്ത് സിങ്ങ് പന്നു.
ഇന്ത്യയിലെ ഹിന്ദുക്കള്‍ കാനഡ വിട്ട് പോകണമെന്ന വെറുപ്പിന്റെ സന്ദേശമാണ് പന്നുവിന്റെ വീഡിയോയിലുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഭീഷണികൊൾക്കൊന്നും രാജ്യത്ത് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാനഡയിലെ മന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക്. ഇതോടെ കാനഡയിലെ ഖലിസ്ഥാന്‍ വാദികള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് കാനഡയില്‍ നിന്നും കിട്ടില്ലെന്നതിന്റെ താക്കീത് കൂടിയായി മാറിയിരിക്കുകയാണ് കാനഡയിലെ മന്ത്രിയുടെ ഈ പ്രസ്താവന.
ഇന്ത്യയ്‌ക്കെതിരെ വെടിപൊട്ടിച്ചു, കൂടുതല്‍ ഒറ്റപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോ
ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അന്താരാഷ്‌ട്ര തലത്തില്‍ നിന്നും യാതൊരു പിന്തുണയും കിട്ടാതെ കൂടുതല്‍ ഒറ്റപ്പെടുകയാണ്. കഴിഞ്ഞ ദിവസം കാനഡയുടെ പാര്‍ലമെന്‍റില്‍ പ്രഖ്യാപനം നടത്തിയത് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു പോലും ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് പിന്തുണ ലഭിച്ചില്ല. കാരണം ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം വെറുക്കുന്ന പ്രസ്ധാനമാണ് ഖലിസ്ഥാന്‍.
ഖലിസ്ഥാന്‍ സംഘടനകളുമായി അടുത്ത ബന്ധമുള്ള സിഖ് നേതാക്കളുടെ സമ്മര്‍ദ്ദഫലമായാണ് ജസ്റ്റിന്‍ ട്രൂഡോ അത്തരമൊരു പരസ്യപ്രസ്താവന പുറപ്പെടുവിച്ചത്. കാരണം ട്രൂഡോയുടെ പാര്‍ട്ടി കാനഡയില്‍ അധികാരത്തില്‍ എത്തിയത് സിഖ് സംഘടനയായ എന്‍ഡിപിയുടെ പിന്തുണയോടെയാണ്. 2021ലെ കാനഡ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വെറും 152 സീറ്റുകള്‍ മാത്രമാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷം കിട്ടാന്‍ 170 എംപിമാര്‍ വേണം. വീണ്ടും പ്രധാനമന്ത്രിയാകാന്‍ ജസ്റ്റിന്‍ ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എന്‍ഡിപി എന്ന പാര്‍ട്ടിയാണ്. ജഗ് മീത് സിങ്ങാകട്ടെ കടുത്ത ഖലിസ്ഥാന്‍ വാദിയാണ്. കാനഡയിലെ 7.7 ലക്ഷം സിഖുകാരുടെ പിന്തുണയും ജഗ് മീത് സിങ്ങിന്റെ എന്‍ഡിപി പാര്‍ട്ടിയ്‌ക്കുണ്ടെന്ന് പറയപ്പെടുന്നു. ഖലിസ്ഥാന‍് വാദികള്‍ക്ക് ഇന്ത്യയില്‍ വിഘടനവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണം കാനഡയില്‍ നിന്നും വരുന്നതായി പറയുന്നു. ഇതിനെ എതിര്‍ക്കാന്‍ ഈയിടെ ജി20 സമ്മേളനത്തിന് ഇന്ത്യയില്‍ എത്തിയ ട്രൂഡോയോട് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെയും അതിന് തയ്യാറായിട്ടില്ല. അതിന് മുതിര്‍ന്നാല്‍ ജഗ് മീത് സിങ്ങിന്റെ എന്‍ഡിപി പാര്‍ട്ടി പിന്തുണ പിന്‍വലിയ്‌ക്കും. അതോടെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നിലംപൊത്തും.
ഇന്ത്യയ്‌ക്കെതിരെ പിന്തുണ തേടി ട്രൂഡോ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രാന്‍സ് പ്രസിഡന്‍റ് മാക്രോണ്‍ എന്നീ നേതാക്കളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും പരസ്യമായി ഇന്ത്യാ സര്‍ക്കാരിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ഇന്ത്യയുമായുള്ള വ്യാപാരബന്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്തൂ യുകെ പ്രധാനമന്ത്രി ഋഷി സുനക്.
ഇതിനികെ കോടികള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ച കാനഡയിലെ പെന്‍ഷന്‍ ഫണ്ടിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. കാനഡയിലെ പെന്‍ഷന്‍ ഫണ്ട് നിക്ഷേപിച്ച ഇന്ത്യന്‍ ഓഹരികള്‍ എല്ലാം താണിരിക്കുകയാണ്. അതുപോലെ കാനഡയില്‍ നിന്നും ഇന്ത്യന്‍ വിസ തേടുന്നവരെ തല്‍ക്കാലം ഇന്ത്യന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. കാനഡയുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും ഇന്ത്യ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. കാനഡയുടെ സാമ്പത്തിക നഷ്ടങ്ങള്‍ വരുത്താവുന്ന നിലപാടുകളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇതും ജസ്റ്റിന്‍ ട്രൂഡോയെ സമ്മര്‍ദ്ദിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: