കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളില്‍ 560 മാനേജ്മെന്റ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിംഗ ്, സിവില്‍, ജിയോളജി വിഭാഗങ്ങളിലെ ഗേറ്റ് 2023 സ്കോര്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൈനിംഗില്‍ ആകെ 351 ഒഴിവാണുള്ളത്. 60 ശതമാനം മാര്‍ക്കോടെ മൈനിംഗ് എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. സിവില്‍ 60% മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം, ജിയോളജിക്ക് ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സില്‍ 60% മാര്‍ക്കോടെ എംഎസ്സി/എംടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 30 വയസാണ് പ്രായപരിധി.
1180 രൂപയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, കോള്‍ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാര്‍ എന്നിവര്‍ ഫീസ് അടക്കേണ്ടതില്ല. യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക്, ഗേറ്റ് സ്കോര്‍, രേഖ പരിശോധന, വൈദ്യ പരിശോധന എന്നിവ മുഖേനയാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: