ബെല്‍ഗ്രേഡ്: സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ യുവ ഇന്ത്യന്‍ ഗുസ്തി താരം ആന്റിം പംഗല്‍ വെങ്കല മെഡല്‍ നേടി.
അടുത്ത വര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിലേക്കും ആന്റിം പംഗല്‍ യോഗ്യത നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ 19 കാരനായ ആന്റിം രണ്ട് തവണ യൂറോപ്യന്‍ ചാമ്പ്യനായ എമ്മ ജോണ ഡെനിസ് മാല്‍ഗ്രെനെ 16-6 ന് തോല്‍പിച്ചു. ടൂര്‍ണമെന്റിന്റെ ഈ പതിപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒരു സ്വര്‍ണവും അഞ്ച് വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യ 23-ാം മെഡലാണ് നേടിയിട്ടുളളത്.
നേരത്തെ, 2022-ലെ ലോക ചാമ്പ്യന്‍ യു.എസ്.എയുടെ ഡൊമിനിക് ഒലിവിയ പാരിഷിനെ ആദ്യ റൗണ്ടില്‍ ആന്റിം പംഗല്‍ 3-2ന് അട്ടിമറിച്ചിരുന്നു. 16-ാം റൗണ്ടില്‍ പോളണ്ടിന്റെ റൊക്സാന മാര്‍ട്ട സസീനയെയും ആന്റിം പംഗല്‍ തോല്‍പ്പിച്ചു .തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ നതാലിയ മാലിഷേവയെ 9-6 ന് പരാജയപ്പെടുത്തി. എന്നാല്‍ ബെലാറസിന്റെ വനേസ കലസിന്‍കയ 5-4 എന്ന സ്‌കോറിന് അന്റിംഗ് പംഗലിനെ മറികടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: