ന്യൂദല്‍ഹി: 11 മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വനിത സംവരണ ബില്‍ രാജ്യസഭയിലും പാസായി. 215 പേര് ബില്ലിലെ അനുകൂലിച്ചു വോട്ടുചെയ്തു, എന്നാല്‍ ആരും തന്നെ എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ലോക്സഭയിലും ബില്‍ പാസായിരുന്നു. ബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജ പകരും. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോദി നന്ദി അറിയിച്ചു. ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു.
Had the honor of meeting our dynamic women MPs who are absolutely thrilled at the passage of the Nari Shakti Vandan Adhiniyam.
It is gladdening to see the torchbearers of change come together to celebrate the very legislation they have championed.
With the passage of the Nari… pic.twitter.com/et8bukQ6Nj
— Narendra Modi (@narendramodi) September 21, 2023
ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിയിരുന്നു. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും സെന്‍സെസ്സിനും ശേഷമാകും ഇത് നടപ്പിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: