ഉപഭോക്താക്കള്‍ക്കായി പേയ്മെന്റ് സര്‍വീസ് വിപുലീകരിച്ച് വാട്സ്ആപ്പ്. എല്ലാ തരത്തിലുള്ള യുപിഐ പേയ്മെന്റ് ഓപ്ഷനുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ബിസിനസ് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധമാണ് വാട്സ്ആപ്പ് സംവിധാനം വിപുലീകരിച്ചിരിക്കുന്നത്.
പണമിടപാട് സംവിധാനം വിപുലീകരിച്ചതോടെ, വാട്സ്ആപ്പില്‍ നിന്ന് കൊണ്ട് തന്നെ മറ്റ് യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. വാട്സ്ആപ്പില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ എന്നതാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു നിബന്ധന.
നേരത്തെ വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതിന് പരിധിയുണ്ടായിരുന്നു. അതായത് മൊത്തം വാട്സ്ആപ്പ് ഉപയോക്താക്കളില്‍ 10 കോടി ആളുകള്‍ക്ക് മാത്രമേ ഇന്ത്യയില്‍ വാട്സ്ആപ്പ് പേ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയൂ. സംവിധാനം വിപുലീകരിച്ചതോടെ മറ്റ് യുപിഐ സംവിധാനങ്ങള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും ഇടപാടുകള്‍ നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: