ഒട്ടാവ: കാനഡയിലെ ഖാലിസ്ഥാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയാണെന്ന് കനേഡിയന്‍ എംപി ചന്ദ്രആര്യ. കാനഡയിലുള്ള ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് പോകണമെന്നാവശ്യമാണ് ഭീകരര്‍ ഉന്നയിക്കുന്നത്.
ഖാലിസ്ഥാന്‍ ഭീകരര്‍ ഹിന്ദുക്കള്‍ക്ക് നേരെ നിരന്തരം ഭീഷണി മുഴക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡയിലെ അംഗമാണ് ചന്ദ്രആര്യ.
എല്ലാം ഹിന്ദു-കനേഡിയന്‍ വംശജരോടും ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ച ചന്ദ്ര ആര്യ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ നിയമ നിര്‍വഹണ ഏജന്‍സികളെ അറിയിക്കാനും നിര്‍ദേശിച്ചു. ഖാലിസ്ഥാന്‍ ഭീകരര്‍ എന്നെപ്പോലും ആക്രമിക്കുകയാണ്. പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്ന കുന്നില്‍ ഓം ചേര്‍ത്ത പതാക ഉയര്‍ത്തിയതിന് പത്ത് മാസത്തിലേറെയായി ഞാന്‍ ആക്രമിക്കപ്പെടുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഖാലിസ്ഥാന്‍ ഭീകര സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രസിഡന്റ് ഗുര്‍പത്വന്ത് സിങ് പന്നു ഹിന്ദുക്കളോട് കാനഡ വിട്ട് ഭാരതത്തിലേക്ക് മടങ്ങി പോകണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കിയിരുന്നു.
കാനഡയിലെ ഹിന്ദു-സിഖ് സമുദായങ്ങളെ ഭിന്നിപ്പിക്കാനും പ്രകോപിപ്പിക്കാനും
ഖാലിസ്ഥാന്‍ നേതാവ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയ്ക്ക് ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങളുണ്ട്, ഞങ്ങള്‍ നിയമവാഴ്ച പൂര്‍ണമായും ഉയര്‍ത്തിപ്പിടിക്കും. അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: