ഹാങ്ഷൗ:ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. മലേഷ്യയുമായുളള ക്വാര്‍ട്ടര്‍ മത്സരം മഴ കാരണം ഉപേക്ഷിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് മലേഷ്യയേക്കാള്‍ ഉയര്‍ന്ന റാങ്കിംഗ് ഉളളത് കണക്കിലെടുക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ ശക്തമായ പ്രകടനമാണ് പുറത്തെടുത്ത് .രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണെടുത്തത്. ഷഫാലി വര്‍മയും ജെമിമ റോഡ്രിഗസും മികച്ച ബാറ്റിംഗ് പുറത്തെടുത്തതാണ് ഇന്ത്യയെ ഈ സ്കോറിലെത്തിച്ചത്.
എന്നാല്‍ മഴ മൂലം ഇന്നിംഗ്സ് തടസപ്പെട്ടതിനാല്‍ മത്സരം ആദ്യം 15 ഓവറാക്കി ചുരുക്കി. പിന്നീട്, മലേഷ്യ അവരുടെ ഇന്നിംഗ്സ് ആരംഭിച്ചപ്പോള്‍, മഴ വീണ്ടും വന്നു. തുടര്‍ന്ന് റഫറിമാര്‍ മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്. ഐസിസി വനിതാ ടി20 റാങ്കിംഗില്‍ ആദ്യ സ്ഥാനങ്ങളിലുളള ഏഷ്യന്‍ ടീമുകള്‍ ആയതിനാല്‍ ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: