Categories: NewsKerala

വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ 19 ലക്ഷം തട്ടിയെടുത്തു; പണം നഷ്ടപ്പെട്ടത് ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്താത്ത അക്കൗണ്ടില്‍ നിന്ന്

Published by

കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ 19 ലക്ഷം പിന്‍വലിച്ചു. എ.ടി.എം.കാര്‍ഡോ, ഓണ്‍ലൈന്‍ വഴി പണമിടപാടോ നടത്താത്ത അക്കൗണ്ടില്‍ നിന്നാണ് വന്‍തുക അവരറിയാതെ അപഹരിച്ചത്.

മീഞ്ചന്ത ഫാത്തിമ മഹലില്‍ പി.കെ.ഫാത്തിമ ബീയാണ് പരാതിയുമായി പൊലീസ് സറ്റേഷനില്‍ എത്തിയത്. പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ചെറൂട്ടി റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബാങ്ക് പാസ് ബുക്ക് ഉപയോഗിച്ച് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഉടന്‍ തന്നെ ബാങ്കില്‍ അറിയിച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by