ന്യൂദല്‍ഹി: ഭീകരവാദം, തീവ്രവാദ ഫണ്ടിംഗ്, സുരക്ഷിത താവളമൊരുക്കല്‍ എന്നിവയാണ് പ്രധാന പ്രശ്നം. ഭീകരവാദത്തിന് പാകിസ്ഥാന് ധനസഹായവും പിന്തുണയും നല്കുമ്പോള്, കാനഡ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ ഇവര്‍ക്കായി സുരക്ഷിത താവളങ്ങളും പ്രവര്‍ത്തിക്കാനുള്ള സ്ഥലങ്ങളുമാണ് നല്‍ക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇത്തരം പ്രവര്‍ണതകള്‍ വച്ചുപൊറുപ്പിക്കാനാകില്ല. ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. കനേഡിയന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളങ്ങള്‍ നല്‍കരുതെന്നും തീവ്രവാദ ആരോപണങ്ങള്‍ നേരിടുന്നവര്ക്കെതിരെ നടപടിയെടുക്കുകയും വേണം.
അല്ലെങ്കില്‍ വിചാരണാ നടപടികള്‍ നേരിടാന്‍ അവരെ ഭാരതത്തിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞത് 20-25 വ്യക്തികളെയെങ്കിലും കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതികരണം ഒട്ടും അനുകൂലമായിരുന്നില്ല.
ഈ വര്‍ഷം ജൂണ്‍ 18ന് ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് അജ്ഞാതരാല്‍ വെടിയേറ്റ് മരിച്ച ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണം സംബന്ധിച്ചുള്ള പ്രത്യേക വിവരങ്ങളൊന്നും കാനഡയില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല.
അന്നു ഇന്നും ഈ കേസ് സംബന്ധിച്ച് കാനഡ പ്രത്യേക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ നാം തയ്യാറാണ് എന്നാല്‍ ഇതുവരെ കാനഡയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
എന്നാല്‍ കനേഡിയന്‍ മണ്ണിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇന്ത്യ പങ്കുവെച്ചിട്ടും രാജ്യം അതില്‍ നടപടിയെടുത്തില്ലെന്നും വക്താവ് പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തില്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യയുടെ പങ്ക് ആരോപിച്ചിരുന്നു, ഇതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.
കാനഡ സര്‍ക്കാരിന്റെ ഈ ആരോപണങ്ങള്‍ പ്രാഥമികമായി രാഷ്ട്രീയ പ്രേരിതമാണെന്ന് ഞങ്ങള്‍ കരുതുന്നു. കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ എംഇഎ അതിന്റെ മുന്‍നിര സഖ്യകക്ഷികളെ അവരുടെ കാഴ്ചപ്പാടുകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ജോലി തടസ്സപ്പെടുന്നതിനാല്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റുകള്‍ക്കും വിസ അപേക്ഷകള്‍ താല്‍ക്കാലികമായി പ്രോസസ്സ് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: