ന്യൂദല്‍ഹി: ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വന്‍ കുതിപ്പു പകരുകയും ലോകത്തെ രണ്ടാമത്തെ വന്‍ ശക്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ഡെങ് സിയാവോ പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് പ്രശസ്ത വ്യവസായിയും കോടീശ്വരനുമായ റേ ഡാലിയോ. ബ്രിജ് വാട്ടര്‍ അസോസിയേറ്റ്സ് എന്ന വന്നിക്ഷേപക സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയാണ് റേ ഡാലിയോ, എണ്‍പതുകളിലെ ചൈനയാണ് ഇപ്പോഴത്തെ ഭാരതമെന്നും ലോസ് ഏഞ്ചല്‍സിലെ ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
84ല്‍ ചൈന എവിടെയായിരുന്നോ അതേ സ്ഥാനത്താണ് ഇപ്പോള്‍ ഭാരതം. മോദി ഡെങ് സിയാവോ പിങ്ങാണ്. നിങ്ങള്‍ക്ക് വമ്പന്‍ വികസനമുണ്ട്, കര്മ്മപരതയുണ്ട്, വേണ്ടതെല്ലാമുണ്ട്. ഒന്നിനും ഭാരതത്തിന്റെ വളര്‍ച്ചയെ തടാന്‍ സാധ്യമല്ല. നിലവിലുള്ള കണക്കുകള്‍ നോക്കിയാല്‍, ഏറ്റവും അധികം വളര്‍ച്ചാ സാധ്യതയുള്ളതും ഭാരതത്തിനാണ്, അദ്ദേഹം പറഞ്ഞു.
ഞാന്‍ തയാറാക്കിയ ആരോഗ്യ സൂചിക പ്രകാരം പത്തു വര്‍ഷം കൊണ്ട്, ഭാരതം ഈ രംഗത്ത് ഏഴ് ശതമാനം വളര്‍ന്ന് ലോകത്ത് ഒന്നാമതാകും. അതിനു വേണ്ട എല്ലാ ചേരുവകളും ഇന്ന് ഭാരതത്തിലുണ്ട്. ശരിയായ നേതൃത്വമാണ് ഈ വളര്‍ച്ചയ്ക്കുളള രാസത്വരകം. 1984ല്‍ ചൈനയെ വികസനത്തിലേക്ക് നയിച്ച ഡെങ്ങിന്റെ നയങ്ങളും പരിഷ്ക്കാരങ്ങളും ആണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഭാരതത്തിന് അഭിനന്ദനങ്ങള്‍., റേ ഡാലിയോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: