ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തില്‍ വീരാജ്പേട്ട പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വീരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കണ്ണവത്തെത്തി കാണാതായ യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞദിവസം മടിക്കേരി മെഡിക്കല്‍ കോളേജിലെത്തി കണ്ണവത്തെ യുവതിയുടെ
ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
മൃതദേഹം മടിക്കേരി ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. 30 നും 35 നും ഇടയില്‍ പ്രായം കണക്കാക്കുന്നു. കുടക്, മൈസൂരു ജില്ലകളില്‍ നിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവിരങ്ങള്‍ പോലീസ് അന്വേഷിച്ചു തുടങ്ങി. മടിക്കേരി ജില്ലയില്‍ മാത്രം നാലുപേര്‍ ഒരു മാസത്തിനുളളില്‍ കാ
ണാതായതായാണ് വിവരം. എന്നാല്‍ ഇവരുടെ ബന്ധുക്കളാരും ഇതുവരെ അന്വേഷണസംഘ
ത്തിന് മുന്നിലെത്തിയിട്ടില്ല.
കേരളത്തില്‍ നിന്നും പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട് മേഖലയില്‍ നിന്നും കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മൃതദേഹം പൂര്‍ണ്ണമായും അഴുകിയനിലയിലായതിനാല്‍ തിരിച്ചറിയാനുള്ള സാധ്യത വിദൂരമാണ്. ഡിഎന്‍എ പരിശോധയ്നക്കായി എല്ലുകള്‍ അടക്കമുള്ളവ ഫോറന്‍സിക്ക് ലാബിലേക്ക് അയക്കും.
രണ്ടാഴ്ച്ചക്കിടയില്‍ മാക്കൂട്ടംചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവരശേഖ
രണവും പോലീസ് ആരംഭിച്ചു. പെരുമ്പാടി ചെക്ക്പോസ്റ്റ് വിട്ടാല്‍ ചുരം റോഡില്‍ എവിടേയും
വാഹനം നിര്‍ത്തിയിടാനുള്ള അനുമതിയില്ല.
പെരുമ്പാടിയില്‍ നിന്നും മാക്കൂട്ടത്തേക്കും മാക്കൂട്ടത്തു നിന്നും പെരുമ്പാടിയിലേക്കുമെത്താ
നുള്ള കുറഞ്ഞും കുടിയതുമായ സമയം കണക്കാക്കിയുള്ള വാഹനപരിശോധനയും ആരം
ഭിച്ചു. ചുരം റോഡില്‍ അസ്വഭാവികമായനിലയില് നിര്‍ത്തിയിട്ട വാഹനങ്ങളെക്കുറിച്ചു ദൃ
ക്സാക്ഷി വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹം കണ്ടെത്തിയ സ്ഥലം പെരുമ്പാടി ചെക്ക്പോസ്റ്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അക
ലേയും മാക്കൂട്ടം ചെക്ക്പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലേയുമാണ്. വീരാജ്പേട്ട മേഖല
യില്‍ നിന്നും എത്താനുള്ള സാധ്യത വിരളമാണെന്നും കേരളത്തില്‍ നിന്നും എത്തിച്ചതാകാ
നാണ് കൂടുതല്‍ സാധ്യതയെന്നുമാണ് നിഗമനം.
അന്വേഷണം വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാവാം കേരളത്തില്‍ നിന്നും വളരെ
അകലെ കടന്നുവന്ന് വീരാജ്പേട്ടയോടടുത്ത് കിടക്കുന്ന വനമേഖല തെരഞ്ഞെടുത്തതെന്നും സംശയിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: