Categories: Kerala

താനൂര്‍ കസ്റ്റഡി കൊലപാതകം; സി ബി ഐ അന്വേഷണം തുടങ്ങി

പൊലീസ് കസ്റ്റഡിയില്‍ ഓഗസ്റ്റ് ഒന്നിനാണ്താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published by

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്‌ക്ക് മൊഴി നല്‍കി. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് മൊഴി നല്‍കിയ ശേഷം ഹാരിസ് ജിഫ്രി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത് ഇന്നാണ്. പൊലീസ് കസ്റ്റഡിയില്‍ ഓഗസ്റ്റ് ഒന്നിനാണ്താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ കൊലപാതക കേസ് അന്വേഷിക്കുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. താനൂരില്‍ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക. കേസില്‍ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേര്‍ത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by