ന്യൂദല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച കാനഡയില്‍ നിന്നുള്ള പെന്‍ഷന്‍ ഫണ്ടിന് കോടികളുടെ നഷ്ടം. ഈ ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യയിലെ ഓഹരികളുടെ വില ഇടിഞ്ഞതോടെയാണ് കാനഡ പെന്‍ഷന്‍ ഫണ്ടിന് വന്‍ തിരിച്ചടി നേരിട്ടത്.
ഇന്ത്യയും കാനഡയും തമ്മില്‍ ഒരു ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തെച്ചൊല്ലി നയതന്ത്രയുദ്ധം ആരംഭിച്ചതോടെയാണ് കാനഡ പെന്‍ഷന്‍ ഫണ്ടിനും കഷ്ടകാലം തുടങ്ങിയത്. കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ് മെന്‍റ് ബോര്‍ഡ് (സിപിപി ഐബി) നിക്ഷേപിച്ചിരുന്ന കൊടാക് മഹീന്ദ്ര ബാങ്ക്, സൊമാറ്റൊ, നയ് കാ, ഇന്‍ഡസ് ടവേഴ്സ് എന്നീ ഓഹരികളുടെ വില 2.4 ശതമാനം വരെ താഴ് ന്നു.
അതേ സമയം ഈ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നാണ് ഓഹരി വിപണി വിശകലനം ചെയ്യുന്നവര്‍ പറയുന്നത്. കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്ത്യ വിപണിയെ പരോക്ഷമായി ബാധിക്കുമെന്ന് എപിഎസി വാന്‍റേജിന്റെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ജെയ് ഡന്‍ ഓങ് പറയുന്നു. സിപിപിഐബിയ്‌ക്ക് പുറമെ മറ്റൊരു കാനഡ പെന്‍ഷന്‍ ഫണ്ടാണ് സിഡിപിക്യു. ഇപ്പോള്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് നിക്ഷേപകരോട് ട്രേഡിങ്ങോ സ്ഥാപകന്‍ പാര്‍ഥ് ന്യാതി പറയുന്നു.
രണ്ട് പെന്‍ഷന്‍ ഫണ്ടുള്‍പ്പെടെ, കാനഡയില്‍ നിന്നുള്ള ഫണ്ടുകള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ ആകെ നിക്ഷേപിച്ചിരിക്കുന്നത് 46,306 കോടി രൂപയാണ്. സിപിപിഐബി എന്ന പെന്‍ഷന്‍ ഫണ്ട് കൊടാക് മഹീന്ദ്രയുടെ 2.68 ശതമാനവും സൊമാറ്റൊയുടെ 2.3 ശതമാനവും നായ് കയുടെ 1.47 ശതമാനവും ഇന്‍ഡസ് ടവേഴ്സിന്റെ 2.18 ശതമാനവും ദല്‍ഹിവെരിയുടെ ആറ് ശതമാനവും ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: