Categories: Entertainment

പുലിമടയിലെ “സ്വർഗ്ഗം വിതക്കുന്ന”ഗാനം എത്തി

പഴയകാല ഓർമ്മകളിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്ന ഫീൽ ആണ് ഈ ഗാനം നമുക്ക് സമ്മാനിക്കുന്നത്.

Published by

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ എ കെ സാജനും- മലയാളത്തിന്റെ പ്രിയ താരം ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ സോങ് പുറത്തിറങ്ങി. ഫാദർ മൈക്കിൾ പനചിക്കലിന്റെ  വരികൾക്ക് ഇഷാൻ ദേവ് ഈണം പകർന്നു കെ. എസ് ചിത്രയും,കെസ്റ്ററും ചേർന്നു ആലപിച്ച “സ്വർഗ്ഗം വിതക്കുന്ന”എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

പഴയകാല ഓർമ്മകളിലേക്ക് കൈപിടിച്ച്  കൊണ്ടു പോകുന്ന ഫീൽ ആണ് ഈ ഗാനം നമുക്ക് സമ്മാനിക്കുന്നത്. പേരിലെ പുതുമ കൊണ്ടു തന്നെ പുലിമട തീയറ്ററിലെത്തു മുമ്പേ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ  ചർച്ചയായിമാറിക്കഴിഞ്ഞിരുന്നു.
.പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്.

ഐൻസ്‌റ്റീൻ മീഡിയ,ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ  ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട  നിർമ്മിക്കുന്നത്. ഡയറക്ടർ ജോഷി, ജോജു സിനിമയായ ആന്റണി പ്രൊഡ്യൂസ് ചെയ്യുന്നതും  ഐൻസ്‌റ്റീൻ മീഡിയ തന്നെയാണ്.  പത്തു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം  പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

ബാലചന്ദ്രമേനോൻ ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും  വരുത്തുന്ന   മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ  ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ  സംവിധായകൻ കൊണ്ടുപോവുക.

മ്യൂസിക്-ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം-അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ-വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജോ ജോസഫ്, പ്രൊഡക്ഷൻ കണ്ട്രളർ-രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി-പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റും-സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ്&മിക്സിങ്-സിനോയ്‌ ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്‌ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകർ, vfx-പ്രോമിസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ,സ്റ്റിൽ-അനൂപ് ചാക്കോ റിൻസൻ എം ബി,പി.ആർ. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മോങ്ക്സ് വിതരണം- ആൻ മെഗാ മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക