എറണാകുളം: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. ഇതര സംസ്ഥാനക്കാരനായ യുവാവ് കഞ്ചാവ് ലഹരിയിൽ ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവ് വനിതാ ഡോക്ടറെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ലേബർ റൂമിലേക്ക് പ്രവേശിച്ചും പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃപ്പൂണിത്തുറ പോലീസ് ആശുപത്രിയിൽ എത്തി ഇയാളെ കീഴടക്കുകയായിരുന്നു. ആശുപത്രിയിൽ കെട്ടിയിട്ട ശേഷവും ഇയാൾ അക്രമാസക്തനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: