പൂനെ: എല്ലാ ദുരിതങ്ങളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം ഭാരതത്തിനുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. അത് ഈശ്വരീയദൗത്യമാണ്. ആ ദൗത്യം നിര്‍വഹിക്കാന്‍ ഭാരതം സക്ഷമവും സമൃദ്ധവുമാകണം. അതിന് ഓരോ വ്യക്തിയും പരിശ്രമിക്കണം, അദ്ദേഹം പറഞ്ഞു. പൂനെ ശ്രീമന്ത് ദഗ്ദുഷേഠ് ഹല്‍വായി സാമാജിക ഗണേശോത്സവത്തിന് തുടക്കം കുറിച്ച് മഹാഗണപതി പ്രതിഷ്ഠാപനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സമാധാനപൂര്‍ണമായ ലോകമാണ് ഭാരതത്തിന്റെ ദൗത്യം. നമ്മുടെ ദര്‍ശനങ്ങള്‍ ഉദ്ഘോഷിക്കുന്നത് എല്ലാവരും സുഖമായി കഴിയണമെന്നും ശാന്തിയുടെ ലോകം പുലരണമെന്നുമാണ്. ആ ദര്‍ശനം ലോകജനതയ്ക്ക് പകരുക എന്ന ചുമതല ഓരോ ശ്രീഗണേശനെ സാക്ഷിയാക്കി ഏറ്റെടുക്കണം. ഇതൊരു സാധാരണദൗത്യമല്ലെന്ന് നാം അറിയണം. ദുരിതമകലാനും ശാന്തിയും സുഖവും കൈവരാനുമാണ് മനുഷ്യരാശി ഈശ്വരനില്‍ അഭയം തേടുന്നത്. അതുകൊണ്ട് തന്നെ ഇത് ഈശ്വരീയകാര്യമാണ്. അതില്‍ നമുക്കെല്ലാവര്‍ക്കും നമ്മുടേതായ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
പൂനെയിലെ ചരിത്രപ്രസിദ്ധമായ ശ്രീമന്ത് ദഗ്ദുഷേഠ് ഹല്‍വായ് മന്ദിരത്തോട് ചേര്‍ന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രമാതൃകയില് തീര്‍ത്ത മണ്ഡപത്തിലാണ് സാര്‍വജനിക മഹാഗണപതി പ്രതിഷ്ഠ നിര്‍വഹിച്ചത്. വലിയ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: