തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തം. സമരങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ, ഭാരതത്തിലെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്തതാണ് പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ രോഷം പുകയുകയാണ്. രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഫീസ്.
വ്യക്തികളും സംഘടനകളും സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒക്ടോബര്‍ ഒന്ന് മുതലാണ് പോലീസില്‍ അറിയിപ്പിന് ഒപ്പം 2000 രൂപ അടയ്ക്കേണ്ടത്. പോലീസ് സ്റ്റേഷന് പരിധിയില്‍ ഈ തുകയെങ്കില്‍ സബ്ഡിവിഷനില്‍ നാലായിരവും ജില്ലയില്‍ 10000 രൂപയുമാണ്. സര്‍ക്കാര്‍ പരിധിയില്‍ വരുന്ന ജാഥകള്‍ക്ക് ഫീസില്ല. സര്‍ക്കാരിനെതിരെ വ്യക്തികളും സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കുന്നത് തടയുകയാണ് ലക്ഷ്യം. പോലീസിന് പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തിന്മേലാണ് സര്‍ക്കാര്‍ കത്തി വച്ചിരിക്കുന്നത്. പ്രതിഷേധിക്കാന്‍ പണം അടയ്ക്കണം എന്നാണ് ഇതിന്റെ അര്‍ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: