കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പരീക്ഷ എഴുതാതെ പാസായെന്ന വാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി എടുത്ത കേസ് പോലീസ് പിന്‍വലിച്ചു. ഗൂഢാലോചന നടത്തിയതായി തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അഖിലയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
എസ്എഫ്ഐ നേതാവ് പി.എം. ആര്‍ഷോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലയെ പ്രതിയാക്കി പോലീസ് കേസെടുത്തത്. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. കൂട്ടുപ്രതികളായിരുന്ന മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍, കെഎസ്യു നേതാക്കള്‍ എന്നിവര്‍ക്കെതിരായ അന്വേഷണം തുടരുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: