പെരുമ്പാവൂര്‍: 25 വര്‍ഷത്തോളം വഴിയില്ലാതെ ബുദ്ധിമുട്ടിയ നാലു കുടുംബങ്ങള്‍ക്ക് ആശ്വാസമായി ‘മോദിജി റോഡ്’ തുറന്നു. ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച രണ്ട് ലക്ഷത്തിലധികം രൂപ ചെലവാക്കിയാണ് പെരുമ്പാവൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍ റോഡ് നിര്‍മിച്ചത്. റോഡിന് മോദിജി റോഡ് എന്ന് പേരും നല്കി.
നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ സെക്രട്ടറി ഷാജി മൂത്തേടന്, ദേശീയ നിര്‍വാഹകസമിതി അംഗം പി.എം. വേലായുധന് എന്നിവര്‍ ചേര്‍ന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ബിജെപി നേതാവും വാര്‍ഡ് കൗണ്‍സിലറുമായ ശാലു ശരത്ത് അധ്യക്ഷത വഹിച്ചു. ബിജെപി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് പി. അനി
ല്‍കുമാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് ടി. എന്‍. ജയകുമാര്‍, കാളിദാസ കുറുപ്പ്, സജീവ് മേനോന്, വി. രമേശ്, മധുസൂദനന് പിള്ള, ശ്രീജേഷ്, എസ.് ജയചന്ദ്രന്, രവികുമാര്‍, പി. മനോഹരന്, രതീഷ്, വി. സുരേഷ് നാടുകാണി, സുജിത്ത്, ശ്രീകുമാര്‍ കമലാലയം, ലേഖ സുരേഷ്, വേണു എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍ നഗരസഭ ആറാം വാര്‍ഡില്‍ പുതിയതായി നിര്‍മിച്ച റോഡിന്റെ ഉദ്ഘാടന ശേഷം ബിജെപി ജില്ലാ സെക്രട്ടറി ഷാജി മൂത്തേടന്, പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് പി. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശാലു ശരത്ത്, ബിജെപി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ‘മോദിജി റോഡ്’ എന്ന ബോര്‍ഡ് സ്ഥാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: