Categories: KeralaNews

യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ വയലില്‍ കണ്ടെത്തി;  അയല്‍വാസി അറസ്റ്റില്‍

Published by

പുല്ലാട് (തിരുവല്ല): യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ വയലില്‍ കണ്ടെത്തി. പുല്ലാട് ഐരാക്കാവ് പാറയ്‌ക്കല്‍ പ്രദീപിനെയാണ്(38) വീടിനു തൊട്ടു മുമ്പിലുള്ള പുന്നയ്‌ക്കല്‍ പാടശേഖരത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുട്ടറ്റം ചെളിയുള്ള വയലില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട പ്രദീപിന്റെ അയല്‍വാസി വരയന്നൂര്‍ കല്ലുങ്കല്‍ വിനോദിനെ(മോന്‍സി-46) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതനാണ് പ്രദീപ്.

കൊല്ലപ്പെട്ട പ്രദീപും വിനോദും തമ്മില്‍ തിങ്കളാഴ്ച രാത്രി തര്‍ക്കമുണ്ടായതായി പറയുന്നു. തുടര്‍ന്നാണ് കൊലപാതകമെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രദീപിന്റെ സഹോദരീ ഭര്‍ത്താവ് ഷൈജു തങ്കച്ചന്റെ മൊഴി സ്വീകരിച്ചാണ് പോലീസ് കേസെടുത്തത്. മൃതദേഹം വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം വയലില്‍ നിന്നു പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പ്രദീപും വിനോദിന്റെ കുടുംബവും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് നിഗമനം. പരേതനായ തമ്പിയാണ് പ്രദീപിന്റെ അച്ഛന്‍. മാതാവ്: ലീല. സഹോദരി: പ്രിയ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by