ന്യൂദല്‍ഹി: ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് മലില്കാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒരു രൂപ പോലും ഒരു സംസ്ഥാനത്തിനും ബാക്കി നല്‍കാനില്ലെന്നും എല്ലാ തുകയും മുന്‍കൂറായി കൊടുത്തു തീര്‍ത്തിട്ടുണ്ടെന്നും വസ്തുതകള്‍ നിരത്തി നിര്‍മ്മല സീതാരാമന്‍ വാദിച്ചപ്പോള്‍ ഖാര്‍ഗെയ്‌ക്ക് മറുപടി ഇല്ലായിരുന്നു. ഏതാനും സംസ്ഥാനങ്ങള്‍ക്ക് ജിഎസ് ടി വരുമാനം കൊടുത്തിട്ടില്ലെന്നായിരുന്നു ഖാര്‍ഗെയുടെ വാദം.
സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നുമുള്ള ഖാര്‍ഗെയുടെ വിമര്‍ശനത്തെ കണക്കുകളുടെ പിന്‍ബലത്തോടെയാണ് നിര്‍മ്മല സീതാരാമന്‍ രാജ്യസഭയിൽ നേരിട്ടത്.
‘പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം തികച്ചും തെറ്റാണ്. ജിഎസ്ടി വരുമാനം ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. മൂന്ന് തവണ പണം മുൻകൂറായി നൽകി. ഒരു സംസ്ഥാനത്തിനും ജിഎസ്ടി വരുമാനം നൽകാന്‍ ബാക്കിയില്ല. ഖാര്‍ഗെയുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ കുറ്റപ്പെടുത്തൽ തെറ്റാണ്’- മന്ത്രി നിർമല സീതാരാമൻ ആഞ്ഞടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: