ന്യൂദല്‍ഹി: ‘നാരി ശക്തി വന്ദന്‍ അധീന്യം’ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്ത്രീ ശാക്തീകരണം ഒരു മുദ്രാവാക്യമല്ല സര്‍ക്കാരിന്റെ നയമാണ്.
‘യത്ര നാര്യസ്തു പൂജ്യന്തേ, രാമന്തേ തത്ര ദേവതാ’ എന്ന സാക്ഷാത്കാരമാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചുതന്നത്. ഇന്ത്യയുടെ ശാശ്വത സംസ്‌കാരത്തിന് അനുസൃതമായി രാജ്യത്തിന്റെ ജനാധിപത്യത്തെ ഇത് പ്രതിഫലിക്കുമെന്നും അദേഹം പറഞ്ഞു.
ഈ ചരിത്രപരമായ തീരുമാനത്തിന് കോടിക്കണക്കിന് പൗരന്മാര്‍ക്കുവേണ്ടി ഞാന്‍ മോദിജിയെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച നാരി ശക്തി വന്ദന്‍ ബില്‍ നമ്മുടെ സ്ത്രീകള്‍ക്ക് ശക്തിയും അവരുടെ അവകാശങ്ങളും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നല്‍കുന്ന തീരുമാനമാണെന്ന് അമിത് ഷാ എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദന്‍ അധീനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഇത് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 എഎ ഭേദഗതി ചെയ്യുന്നതിലൂടെ ദല്‍ഹിയിലെ എന്‍സിടിയില്‍ 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും.
ആര്‍ട്ടിക്കിള്‍ 330എ, ജനസഭയില്‍ എസ്‌സി/എസ്ടി സീറ്റുകള്‍ സംവരണം ചെയ്യുന്നു.’ നാരി ശക്തി വന്ദന്‍ അധീനിയം പാസാകുന്നതോടെ ലോക്‌സഭയിലെ സ്ത്രീകള്‍ക്കുള്ള സീറ്റുകളുടെ എണ്ണം 181 ആയി ഉയരുമെന്ന് അര്‍ജുന്‍ മേഘ്‌വാള്‍ പറഞ്ഞു. ബില്‍ പാസാക്കുന്നതിനുള്ള ചര്‍ച്ച സെപ്തംബര്‍ 20 ബുധനാഴ്ച നടക്കും. ബില്‍ സെപ്തംബര്‍ 21ന് രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന പുതിയ ബില്‍ സര്‍ക്കാര്‍ കൊണ്ടുവരികയാണെന്നും സ്ത്രീ ശാക്തീകരണ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ദൈവം തനിക്ക് അവസരം നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: