തിരുവനന്തപുരം: ലോക പേഷ്യന്റ് സേഫ്ടി ദിനത്തോടനുബന്ധിച്ച് പട്ടം എസ്യുടി ആശുപത്രിയില്‍ ക്വാളിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. രോഗികളുടെ സുരക്ഷിതത്വം ആശുപത്രിയിലെ ഓരോ ജീവനക്കാരുടെയും ഉത്തരവാദിത്തമാണെന്നും അതിനായി കൂടുതല്‍ പ്രാപ്തരാകാന്‍ ശ്രമം തുടരണമെന്നും ഇതേ ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ ലോക പേഷ്യന്റ് സേഫ്ടി ദിന വിഷയമായ ‘രോഗികളുടെ സുരക്ഷയ്ക്കായി രോഗികളുമായി ഇടപഴകുക’ എന്നതിന് പ്രാധാന്യം നല്കി കൊണ്ടാണ് ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന് നായര്‍, ക്വാളിറ്റി വിഭാഗം മേധാവി ബിന്ദു കൃഷ്ണ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്, നഴ്സിംഗ് സൂപ്പര്‍വൈസര്‍മാര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ലോക പേഷ്യന്റ് സേഫ്ടി ദിനത്തോടനുബന്ധിച്ച് പട്ടം എസ്യുടി ആശുപത്രിയില്‍ ക്വാളിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: