പാലക്കാട്: കേരള ബ്രാഹ്മണ സഭ ഗ്ലോബല്‍ മീറ്റ് 22 മുതല്‍ 24 വരെ പാലക്കാട് കല്ലേപ്പുള്ളി ക്ലബ്ബ് 6 കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ അറിയിച്ചു.
22ന് വൈകിട്ട് 4ന് ശൃംഗേരി മഠം സിഇഒയും അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. വി.ആര്‍. ഗൗരിശങ്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ അധ്യക്ഷനാകും. കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍ മുഖ്യാതിഥിയാവും. കര്‍ണാടക ബ്രാഹ്മണ മഹാസഭ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍. രവികുമാര്‍, തമിഴ്‌നാട് ബ്രാഹ്മണ സമാജം പ്രസിഡന്റ് ഡോ. എന്‍. ഹരിഹരമുത്തു, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ബംഗ്ലാദേശ് ബ്രാഹ്മിണ്‍ സംസദ് അഡൈ്വസര്‍ അമിയ മുഖര്‍ജി, സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍, ചെന്നൈ ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ ടി.ആര്‍. രാജഗോപാല്‍, ബിബിബി ഫൗണ്ടര്‍ ട്രസ്റ്റി ആനന്ദ് നാഗരാജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും.
വൈദികം, വിദ്യാഭ്യാസം, മാനേജ്‌മെന്റ്, വനിത-യുവ സംരംഭകത്വം, വേദപഠനത്തിന്റെ പ്രാ
ധാന്യം, സ്ത്രീശാക്തീകരണം ഇന്നലെ, ഇന്ന്, നാളെ, യുവസംരംഭകത്വം തുടങ്ങി വിവിധ വിഷയങ്ങളില്‍ അന്താരാഷ്‌ട്ര വിദഗ്ധര്‍ ക്ലാസെടുക്കും. 24ന് ഉച്ചയ്‌ക്ക് 12.30ന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ് ഉദ്ഘാടനം ചെയ്യും.
ഗ്ലോബല്‍ അച്ചീവേഴ്‌സ് അവാര്‍ഡ് ജനറല്‍ വി.കെ. സിങ് വിതരണം ചെയ്യും. ടിവിഎസ് ക്യാപ്പിറ്റല്‍ ഫണ്ട്‌സ് ചെയര്‍മാന്‍ ഗോപാല്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി സന്താനഗോപാലകൃഷ്ണന്‍, ട്രഷറര്‍ കെ.വി. വാസുദേവന്‍, ജില്ലാ പ്രസിഡന്റ് എന്‍.എ. ഗണേശന്‍, സെക്രട്ടറി എം.എല്‍. കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: