കോഴിക്കോട്: ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. 49 ഫലങ്ങളും നെഗറ്റീവെന്ന റിപ്പോർട്ട് പുറത്ത്. നിലവിൽ പുതിയ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഹൈറിസ്ക് ലിസ്റ്റിലുള്ള രണ്ട് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. അവാസനം പോസിറ്റീവായ രോഗിയുമായി സമ്പർക്കം പുലർത്തിയവരാണ് ഇരുവരും.
രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: