തിരുവനന്തപുരം: സന്നിധാനത്ത് കന്നിമാസ പൂജകൾക്കായി ക്ഷേത്ര നട തുറന്നു. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് പനി, ജലദോഷം, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുണ്ടെങ്കിൽ യാത്ര ഒഴിവാക്കണമെന്ന മാർഗനിർദ്ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നും തീർത്ഥാടകർ ഉൾപ്പെടെ ആരും പുറത്ത് പോകാൻ പാടില്ല. മറ്റ് പ്രദേശങ്ങളിൽ നിന്നും യാത്ര ചെയ്യുന്ന ഭക്തർ കണ്ടെയ്ൻമെന്റ് മേഖലകൾ സന്ദർശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യരുത്. നിലവിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ചികിത്സിക്കുന്നവരാണെങ്കിൽ ഇത് സംബന്ധിച്ച രേഖകൾ കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: