ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ ജീവനൊടുക്കി. പ്ലസ്ടൂ വിദ്യാർത്ഥിനിയായ മീരയാണ് തൂങ്ങി മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാനസിക സമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക നിഗമനം. കുട്ടി ഇത് സംബന്ധിച്ച് ചികിത്സയിലിരുന്നതായാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: