മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് റയല്‍ മാഡ്രിഡ്. വിജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തായിരുന്ന ബാഴ്സയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റയല്‍ ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ആദ്യം പിന്നിട്ടുനിന്നശേഷമാണ് റയല്‍ വിജയം നേടിയത്്. വിജയികള്‍ക്കായി വാല്‍വെര്‍ഡെയും ഹൊസേലുവും ഗോള്‍ നേടി. ബരനെക്സ്റ്റിയയാണ് സോസിഡാഡിന്റെ ഗോള്‍ നേടിയത്.
സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന കളിയില്‍ ആധിപത്യം റയലിനായിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് സോസിഡാഡായിരുന്നു. അഞ്ചാം മിനിറ്റില്‍ കുബോ ബോക്സിലേക്ക് നല്കിയ പാസ് ബരനെക്സ്റ്റിയ വലയിലേക്ക് തിരിച്ചുവിട്ടത് റയല്‍ ഗോളി തടുത്തിട്ടു. വീണ്ടും പന്ത് പിടിച്ചെടുത്ത ബരനെക്സ്റ്റിയ അനായാസം പന്ത് റയല്‍ വലയിലെത്തിച്ചു. പിന്നീട് 11-ാം മിനിറ്റില്‍ വീണ്ടും റയല്‍ വല കുലുങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അതിനുശേഷം സമനിലക്കായി റയല്‍ താരങ്ങള്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സോസിഡാഡ് ഗോളിയെ കീഴടക്കാനായില്ല. ഇതോടെ സോസിഡാഡ് ആദ്യപകുതിയില്‍ 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ റയല്‍ സമനില പിടിച്ചു. ഗാര്‍ഷ്യ ടോറസ് നല്കിയ പാസ് സ്വീകരിച്ച് വാല്‍വെര്‍ഡെ ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് സൈഡ് പോസ്റ്റില്‍ത്തട്ടി വലയില്‍ കയറി. 60-ാം മിനിറ്റില്‍ വിജയ ഗോളും കണ്ടെത്തി. ഗാര്‍ഷ്യ ടോറസ് നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഹൊസേലു വലയിലെത്തിക്കുകയായിരുന്നു.
കളിച്ച അഞ്ച് കളിയും ജയിച്ച റയല്‍ മാഡ്രിഡ് 15 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നി
ല്ക്കുന്നത്. രണ്ടാമതുള്ള ബാഴ്സയ്ക്ക് 13 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില സെവിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ലാസ് പല്‍മാസിനെ 1-0ന് പരാജയപ്പെടുത്തി. 71-ാം മിനിറ്റില്‍ ലുക ബാകിയോയാണ് വിജയഗോള്‍ നേടിയത്. 18 വര്‍ഷങ്ങള്‍ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ പ്രതിരോധനിരയിലെ കരുത്തന് സെര്‍ജിയോ റാമോസിന്റെ രണ്ടാം അരങ്ങേറ്റ മത്സരം കൂടിയായി ഇത്. മറ്റ് കളികളില്‍ വിയ്യാറയല്‍ 2-1ന് അല്‍മേറിയയെയും ഗറ്റാഫെ 3-2ന് ഒസാസുനയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: