തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി ചാര്‍ജ് ചെയ്ത കേസില്‍ മുഖ്യപ്രതിയായ പി. സതീഷ് കുമാര്‍ വെളുപ്പിച്ചത് 500 കോടിയോളം രൂപയുടെ കള്ളപ്പണമെന്ന് ഇ ഡിയുടെ വിലയിരുത്തല്‍. കരുവന്നൂരിന് പുറമേ തൃശ്ശൂര്‍ ജില്ലയിലെ പത്തോളം സഹകരണ ബാങ്കുകളിലാണ് ഇടപാട് നടന്നത്. സിപിഎം ഭരിക്കുന്ന ബാങ്കുകളാണിവ.
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാ ബാങ്കുകളിലും കള്ളപ്പണ ഇടപാട് നടന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചു. കണ്ണന് ഉള്‍പ്പെടെ ഭരണ സമിതിയിലെ സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇ ഡി ഊര്‍ജിതമാക്കിയിട്ടുണ്ട്.
തീവ്രവാദ ബന്ധമുള്ള ചില വിദേശ സംഘടനകളുടെ പണവും ഇതിലുള്‍പ്പെടുന്നതായാണ് വിവരം. ബാങ്ക് അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചെടുത്ത പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. ഉടന്‍ ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം.കെ. കണ്ണന് ഉള്‍പ്പെടെ കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: