ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിയെ അധികാരത്തില്‍ വരുമെന്ന് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് സനാതന ധര്‍മ്മത്തെയും തമിഴ് സംസ്കാരത്തെയും അവസാനശ്വാസം വരെ സംരക്ഷിക്കാനാണെന്നും അണ്ണാമലൈ പറഞ്ഞു.
ജനാധിപത്യ ചരിത്രത്തില്‍ ഇതുവരെ കാണാത്ത തോല്‍വി ഇന്ത്യാ മുന്നണി ഏറ്റുവാങ്ങുമെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ്നാട്ടില്‍ അണ്ണാമലൈ നടത്തുന്ന രാഷ്ട്രീയപര്യടനത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടില്‍ അണ്ണാമലൈ തരംഗം
തമിഴ്നാട്ടില്‍ അണ്ണാമലൈ നടത്തുന്ന രാഷ്ട്രീയ പര്യടനവും ഡിഎംകെയ്ക്കും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും എതിരെ നടത്തുന്ന യുദ്ധപ്രഖ്യാപനവും ജനങ്ങള്‍ക്കിടയില്‍ തരംഗമാവുകയാണ്. പ്രശ്നങ്ങള്‍ക്ക് കൃത്യമായ ഉത്തരവും വ്യക്തതയും നല്‍കിയുള്ള അണ്ണാമലൈയുടെ രീതിയും ഉന്നതവിദ്യഭ്യാസത്തിനായി അണ്ണാമലൈ സഹിച്ച കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത കഥയും പുതിയൊരു അണ്ണാമലൈ തരംഗം തമിഴ്നാട്ടില്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഇത്രയും കാലം ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത സ്റ്റാലിന്റെ നേതൃത്വത്തിനും മന്ത്രിമാരുടെ അഴിമതിയ്ക്കും എതിരായി അണ്ണാമലൈ നടത്തിയ കുരിശുയുദ്ധത്തില്‍ സ്റ്റാലിന്റെ പ്രിയപ്പെട്ട മന്ത്രിയായ പളനിവേല്‍ ത്യാഗരാജന് രാജിവെയ്ക്കേണ്ടിവന്നു. സെന്തില്‍ ബാലാജി, പൊന്മുടി എന്നീ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെ ഇഡി ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സുഹാസിനിയുടെ അഭിമുഖം വൈറല്‍
കഴിഞ്ഞ ദിവസം തമിഴ് നടി സുഹാസിനി അണ്ണാമലൈയുമായി നടത്തിയ വീഡിയ അഭിമുഖം വൈറലാണ്. ലക്ഷക്കണക്കിന് പേരാണ് ആ അഭിമുഖം വീക്ഷിച്ചത്. ഈ ജനപ്രീതി അണ്ണാമലൈയ്ക്കെതിരെ എ ഐഎ ഡിഎംകെയ്ക്കുള്ളിലും അമര്‍ഷം ഉയര്‍ത്തിയിരിക്കുകയാണ്. ഒരു മേല്‍വിലാസവുമില്ലാത്ത ബിജെപിയ്ക്ക് തമിഴ്നാട്ടില്‍ വലിയ പേരുണ്ടാക്കിയതോടെ ദ്രാവിഡ പാര്‍ട്ടിയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന ഭയം ഡിഎംകെ, എഐഎഡിഎംകെ നേതാക്കള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന അഭിപ്രായം ചില നേതാക്കള്‍ എഐഎഡിഎംകെയില്‍ ഉയര്‍ത്തുന്നുണ്ട്. തമിഴ്നാട്ടില്‍ ബിജെപിയുടെ വളര്‍ച്ച തടയാനാണ് അവരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: