തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി . ജില്ലയിലെ നൂറ് ശതമാനം വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാലയങ്ങള്‍ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്ഫോമുകള് പ്രയോജനപ്പെടുത്തി എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യം ഒരുക്കാന്‍ വേണ്ട നടപടികള്‍ പ്രഥമ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തും. ജില്ലയിലെ മുഴുവന്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെയും പ്രത്യേക ഓണ്‍ലൈന്‍ യോഗങ്ങള്‍ വിളിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ഓണ്‍ലൈന്‍ ക്ലാസുകളും വീഡിയോകളും തയ്യാറാക്കി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചഡാറ്റകള്‍ ശേഖരിക്കുകയും എല്ലാദിവസവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അവലോകനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഷൈന്‍ മോന് കോഴിക്കോട് ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: