ന്യൂദൽഹി: ചൈനയുമായും പാകിസ്താനുമായും അതിർത്തി പങ്കിടുന്ന നിയന്ത്രണ രേഖയിൽ വിന്യസിക്കുന്നതിന് ദീര്‍ഘദൂര ശേഷിയുള്ള പ്രളയ് ബാലിസ്റ്റിക് മിസൈലുകള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം ഉത്തരവിട്ടു.
150 മുതൽ 500 കിലോമീറ്റർ വരെ ലക്ഷ്യത്തിലെത്തിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകൾക്ക് കഴിയും.. ഇവ വാങ്ങുന്നതിനുള്ള നിർദ്ദേശം അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലായിരുന്നു അംഗീകരിച്ചത്. 350 കിലോഗ്രാം മുതല്‍ 700 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുണ്ട്. പ്രളയ് ബാലിസ്റ്റിക് മിസൈലും ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലും ചേര്‍ന്നായിരിക്കും ഇനി ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെയും ആക്രമണത്തിന്റെയും നട്ടെല്ലാകാന്‍ പോകുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്തതാണ് പ്രളയ് മിസൈലുകൾ. ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് മൂലം സേനയ്‌ക്ക് ആവശ്യമായ ലക്ഷ്യത്തിൽ മിസൈലുകൾ എത്തിക്കാനുള്ള പരിധി നിശ്ചയിക്കാൻ കഴിയും.
ഒരു അർദ്ധ-ബാലിസ്റ്റിക് ഉപരിതല മിസൈലാണ് ‘പ്രളയ്’. തടസ്സം തീര്‍ക്കാന്‍ വരുന്ന മിസൈലുകളെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ അത്യാധുനിക രീതിയിലാണ് പ്രളയ് മിസൈൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: