കൊച്ചി: പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഗുണം ഏറ്റവും അധികം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന 18 വിഭാഗം തൊഴിലാളികളും കേരളത്തിലുണ്ട്. 13,000 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യംവെച്ചുള്ളതാണ്.
പതിനെട്ട് വിഭാഗം പരമ്പരാഗത കൈത്തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന കോടിക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള സ്വപ്നസാക്ഷാത്കാരമാണ് വിശ്വകര്‍മ്മ പദ്ധതി. മരപ്പണി, ഇരുമ്പ് പണി, സ്വര്‍ണപ്പണി, ലോഹപാത്ര നിര്‍മാണം, മണ്‍പാത്ര നിര്‍മാണം, വിവിധയിനം കരകൗശല നിര്‍മാണം, മേസന്, മത്സ്യബന്ധന വല നിര്‍മാണം, കല്‍പ്പണി, തയ്യല്‍, ഫാഷന്‍ ഡിസൈനിംഗ്, കളിപ്പാട്ട നിര്‍മാണം തുടങ്ങിയവര്‍ക്കെല്ലാം ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പണി സാധനങ്ങള്‍ വാങ്ങാനുള്ള ധനസഹായം, തൊഴില്‍ പരിശീലനത്തിനു
ള്ള സഹായം, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഈടില്ലാതെ നാമമാത്രമായ പലിശക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ എന്നിവ ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണങ്ങളാണ്. ജീവിതവിജയം ഉറപ്പുവരുത്താനും സംസ്കാരം നിലനിര്‍ത്താനും ഈ പദ്ധതി വിശ്വകര്‍മജരെയും പരമ്പരാഗത തൊഴിലാളികളെയും ഏറെ സഹായിക്കുമെന്നും സുരേന്ദ്രന് വാര്‍ത്താലേഖകരോടു പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നുവെന്ന സിപിഐ ബോ
ര്‍ഡ് അംഗത്തിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. വടക്കാഞ്ചേരി ലൈഫ് മിഷന് തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രമല്ല കേരളത്തിലെ നൂറുകണക്കിന് ബാങ്കുകളില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കള്ളപണം നിക്ഷേപിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണ നിക്ഷേപത്തിന് ഇവര്‍ സഹകരണ മേഖലയെ ഉപയോഗിച്ചു. സഹകരണ മേഖലയെ കാര്‍ന്നു തിന്നുന്ന ഇടത്-വലത് മുന്നണികളെ ബിജെപി തുറന്ന് കാണിക്കുമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: