തിരുവനന്തപുരം: പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്കുന്നതില് പിഎം വിശ്വകര്‍മ്മ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ വിശ്വകര്മജര് തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ‘പിഎം വിശ്വകര്‍മ’ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് വിപണിയില്‍ പോകാനും അവരുടെ ഉത്പന്നങ്ങളെ വ്യാപിപ്പിക്കാനും
വിശ്വകര്‍മ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ മനസ്സ് മനസിലാക്കാനും കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുമുള്ള പരമ്പരാഗത കരകൗശല വിദഗ്ധരുടെ കഠിനാധ്വാനം, അര്‍പ്പണബോധം, കഴിവ് എന്നിവയെ മന്ത്രി പ്രശംസിച്ചു. പി എം വിശ്വകര്‍മ പദ്ധതി വിശ്വകര്‍മജര്‍ക്ക് ധനസഹായം നല്‍കുക മാത്രമല്ല പരിശീലനം, വിപണി സാദ്ധ്യതകള്‍ തുടങ്ങിയവയും പ്രദാനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’, ‘ഒരു ജില്ല ഒരു ഉത്പന്നം,’ ‘മേക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയവ പിഎം വിശ്വാകര്‍മ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 യുടെ ഭാഗമായി നടന്ന കരകൗശല പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ പുരാതന സംസ്കാരം ലോക നേതാക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ഡോ എസ് ജയശങ്കര്‍ പറഞ്ഞു. ഇത് രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ന്യുഡല്‍ഹിയിലെ ദ്വാരക യശോഭൂമിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ച വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനചടങ്ങ് പരിപാടിയില്‍ തത്സമയം പ്രക്ഷേപണം ചെയ്തു. ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ് എം ശര്‍മ്മ, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലക്ഷദ്വീപിലും കൊച്ചിയിലും നടന്ന പ്രധാനമന്ത്രി വിശ്വകര്‍മ്മ പരിപാടികളില്‍ കേന്ദ്ര സഹമന്ത്രി ദര്‍ശന ജാര്‍ദോഷും കയര്‍ ബോര്‍ഡ് ചെയര്മാന് കുപ്പു രാമു മുഖ്യാതിഥികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: