ലോസ് ആഞ്ചലസ്: ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഓണം വളരെ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഭാവ, രാഗ, താള ലയങ്ങളാല്‍ മുഖരിതമായ ഓണാഘോഷം ഓണ പൂക്കളം പോലെ വര്‍ണാഭമായിരുന്നു. പാചക കലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ജിജു പുരുഷോത്തമന്റെ തനതായ കേരളസദ്യയോടെ ആയിരുന്നു ആഘോഷങ്ങളുടെ തുടക്കം.
മാവേലിയേയും, വാമനനെയും താലപ്പൊലിയുടെയും, ചെണ്ടയുടെയും അകമ്പടിയോടെ സദസ്സിലേക്ക് ആനയിച്ചു കൊണ്ട് വന്നു. തിരുവാതിരയില്‍ ഹരിവരാസനത്തിന്റെ ചുവടുകളില്‍ ആതിര സുരേഷ്, ആഷാ ഷിനു, സ്വാതി ജഗദീഷ്, രശ്മി നായർ,വിധു അജിത്, ഉമാ വിശാലം,ബിനു കമൽ,അപർണ വിജേഷ് എന്നിവർ ചുവടുവച്ചു
കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള, ഓം പ്രസിഡന്റ് സുരേഷ് ഇഞ്ചൂര്‍, ഓം ഡറക്ടര്‍ ബോര്‍ഡ് അംഗങ്ങല്‍ എന്നിവര്‍ ഭദ്ര ദീപം കൊളുത്തി ഓണാഘോഷം ഔദ്യോാഗികമായി ഉല്‍ഘാടനം ചെയ്തു. ആഷ്‌ന സഞ്ജയ് പ്രാര്‍ത്ഥന ചൊല്ലി. സുരേഷ് ഇഞ്ചൂര്‍ സ്വാഗതമോതി. ജി കെ പിള്ള ഓണ സന്ദേശം നല്‍കി.
തുടര്‍ന്ന് മനോഹരമായ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ഗണേശ സ്തുതിയ്‌ക്കു ചുവടുവച്ചുകൊണ്ടുള്ള മീനാക്ഷി, ആഭ, അദ്വൈത, മായ, ശ്രീ, സാന്‍വി എന്നീ കുട്ടികളുടെ ഭരത നാട്യം നയനാനന്ദകരമായിരുന്നു. മാവേലിയെ വരവേറ്റുകൊണ്ടു തുടങ്ങി, വഞ്ചി പാട്ടില്‍ അവസാനിച്ച ഓണപ്പാട്ട് ഹൃദ്യമായിരുന്നു. ആതിര, സുരേഷ്, വിനോദ്, ബാലന്‍, രവി രാഘവന്‍, ബിന്ദു, പ്രദീപ്, പ്രീതി എന്നിവരാണ് ഇതവതിരിപ്പിച്ചത്.
ഹാഗണപതിം എന്ന പദത്തിന് ആര്യ അജിത്, ആദിത്യ നായര്‍ എന്ന കുട്ടികള്‍ ഭരത നാട്യത്തിന്റെ ചുവടുകള്‍ വച്ചു. കേശാദി പാദം എന്ന കൃഷ്ണ ഭജനയ്‌ക്കൊത്തു ഡോ. സിന്ധു പിള്ള, കവിത നായര്‍ എന്നിവര്‍ മോഹിനിയാട്ടത്തിന്റെ ചുവടുകള്‍ വെച്ചത് ഭക്തി സാന്ദ്രമായിരുന്നു. പാര്‍ഥിവ് മേനോന്‍, മഹി പാലിയത്, മില പാലിയത്, വാണി കൃഷ്ണന്‍,ധ്യാന്‍ കൃഷ്ണന്‍, അഹല്യ നായര്‍, ദേവാങ്ക് നായര്‍, അഹ്‌വ്‌നി മേനോന്‍, മിലന്‍ മേനോന്‍, തന്വിക മേനോന്‍, ശ്രേയ പ്രവീണ്‍ എന്നീ കുട്ടികളുടെ നാടന്‍ ഡാന്‍സ് ഇമ്പമാര്‍ന്നതായിരുന്നു. നന്ദന സുനില്‍, ആര്യ അജിത് കുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ഭരത നാട്യം ചടങ്ങിന് മാറ്റു കൂട്ടി. കവിത മേനോന്‍, സ്വാതി നായര്‍ എന്നിവര്‍ സെമി ക്ലാസിക്കല്‍ ഡാന്‍സിലൂടെ സ്ത്രീയുടെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
സ്‌മേര,സേറ എന്നീ കുട്ടികള്‍ ഓണം തീമില്‍ മനോഹരമായി ചുവടുകള്‍ വച്ചു. പുരിജടകെട്ടി എന്ന ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതത്തിന് രശ്മി നായര്‍, വിധു അജിത് എന്നിവര്‍ മോഹിനി ആട്ടം നടത്തി ശ്രദ്ധ പിടിച്ചു പറ്റി. നന്ദിക നമ്പ്യാരുടെ നാടന്‍ ഡാന്‍സ് മനോഹരമായിരുന്നു. കീ ബോര്‍ഡിന്റെ അകമ്പടിയോടെ ആദിത്യ, അദവിക, ഐശ്വര്യ, അപര്‍ണ, ആര്‍ച്ച, ആഷ്‌ന, ദേവാങ്, ദിയ, ഹരിശങ്കര്‍, ജ്യോത്സ്‌ന, മാനവ്, പാര്‍ധ്, സായ്, ശങ്കര്‍, ശ്രീമഹിതാ എന്നീ കുട്ടികള്‍ ദേശഭക്തി ഗാനം ആലപിച്ചത് കൗതുകം ഉണര്‍ത്തുന്നതായിരുന്നു.
ആകര്‍ഷ് സുരേഷും, ആതിര സുരേഷും അവതരിപ്പിച്ച യുഗ്മ ഗാനം, ദേവാങ് കൃഷ്ണന്‍കുട്ടി, ആഷ്‌ന സഞ്ജയ്, ബാലന്‍ പണിക്കര്‍, സുജിത് അരവിന്ദ് എന്നിവരുടെ സിനിമ ഗാനങ്ങള്‍, സീതാറാം, സായ്, ഐശ്വര്യ എന്നിവരുടെ ഓണപ്പാട്ട്, സുരേഷ് ഇഞ്ചൂര്‍, ആതിര സുരേഷ് എന്നിവരുടെ യുഗ്മ ഗാനം എന്നിവ ഓണാഘോഷത്തിന് മാറ്റു കൂട്ടി. ഓണാഘോഷം പൂര്‍വാധികം ഭംഗിയായതില്‍ ഓം പബ്ലിക് റിലേഷന്‍സ് ചെയര്‍ രവി വെള്ളത്തേരി അതിയായ സന്തോഷം പ്രകടിപ്പിച്ചു.
ആതിര സുരേഷ്, ധന്യ പ്രണബ് എന്നിവര്‍ അവതാരകര്‍ ആയി. ചടങ്ങിനൊടുവില്‍ ഷിനു കൃഷ്ണ രാജ് നന്ദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: