Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ്എസ് സമന്വയ ബൈഠക്കിന് സമാപനം:  രാജ്യത്തുടനീളം 411 സ്ത്രീശക്തി സമ്മേളനങ്ങള്‍ നടത്തും

ശിവജിയുടെ ജീവിതകഥ പറഞ്ഞ് സമന്വയ ബൈഠക് വേദിയിലെ പ്രദര്‍ശിനി

Janmabhumi Online by Janmabhumi Online
Sep 16, 2023, 10:47 pm IST
in India, Parivar
ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികം പ്രമാണിച്ച് ആര്‍എസ്എസ് സമന്വയ ബൈഠക് വേദിയില്‍ തയാറാക്കിയ പ്രദര്‍ശിനി സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സന്ദര്‍ശിക്കുന്നു

ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികം പ്രമാണിച്ച് ആര്‍എസ്എസ് സമന്വയ ബൈഠക് വേദിയില്‍ തയാറാക്കിയ പ്രദര്‍ശിനി സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സന്ദര്‍ശിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

പൂനെ: സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്ത്രീകള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സ്ത്രീമുന്നേറ്റം സാധ്യമാക്കാന്‍ ആര്‍എസ്എസ് വിവിധക്ഷേത്രസംഘടനകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയില്‍ ഇന്നലെ സമാപിച്ച രണ്ട് ദിവസത്തെ അഖിലഭാരതീയ സമന്വയ ബൈഠക്ക് ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരധാരയനുസരിച്ച് സമാജിക പുരോഗതിയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. കുടുംബങ്ങളെ നയിക്കുന്ന സ്ത്രീകളുടെ നേതൃശേഷി രാഷ്‌ട്രപുരോഗതിയിലും ദൃശ്യമാകണം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീശക്തിയുടെ സക്രിയത അഭിനന്ദനാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലയിലെയും മഹിളകളെ ഒരുമിച്ചുചേര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവെന്നും ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് 97 വര്‍ഷമായി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് വരെ സംഘടന എന്നതിലായിരുന്നു ഊന്നല്‍. 1947ന് ശേഷം സമാജത്തെ ആകെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളില്‍ സംഘടനകള്‍ രൂപംകൊണ്ടു. 1989ല്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെ ജന്മശതാബ്ദിയോടെ സംഘം സമാജത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്റെ സമ്പര്‍ക്കം വ്യാപിപ്പിച്ചു. 2006ല്‍ ശ്രീഗുരുജിയുടെ ജന്മശതാബ്ദിക്ക് ശേഷം, പ്രവര്‍ത്തനത്തിന്റെ നാലാം ഘട്ടം ആരംഭിച്ചു. ഓരോ പ്രവര്‍ത്തകനും ഓരോ പൗരനും രാഷ്‌ട്രപുരോഗതിക്കായി സ്വയം സജ്ജരാകണമെന്നതാണ് ഈ ഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സജ്ജനശക്തിയുടെ സംഘാടനം. സമാജകാര്യങ്ങളിലെ സക്രിയത തുടങ്ങിയ വിഷയങ്ങളില്‍ സമന്വയബൈഠക്കില്‍ ചര്‍ച്ച ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2020ല്‍ രാജ്യത്ത് 38,913 സ്ഥലങ്ങളിലാ ശാഖകള്‍ ഉണ്ടായിരുന്നതെങ്കില്‍ 2023ല്‍ ഇത് 42,613 സ്ഥലങ്ങള്‍ എന്ന നിലയില്‍ ഉയര്‍ന്നു, 9.5 ശതമാനം വര്‍ധന. പ്രതിദിന ശാഖകളുടെ എണ്ണം 62,491ല്‍ നിന്ന് 68,651 ആയി ഉയര്‍ന്നു. രാജ്യത്ത് മൊത്തം 68,651 പ്രതിദിന ശാഖകളുണ്ട്, ഇതില്‍ 60 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്. നാല്‍പത് വയസ്സ് വരെയുള്ളവരുടെ ശാഖകള്‍ 30 ശതമാനവും നാല്‍പതിന് മുകളില്‍ പ്രായമുള്ളവരുടെ ശാഖകള്‍ 10 ശതമാനവുമാണ്. ഓരോ വര്‍ഷവും ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം വരെ പുതിയ ആളുകള്‍ ജോയിന്‍ ആര്‍എസ്എസ് എന്ന പദ്ധതിയിലൂടെ സംഘപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും 20നും 35നും ഇടയില്‍ പ്രായമുള്ളവരാണ്, സഹസര്‍കാര്യവാഹ് പറഞ്ഞു.

സമന്വയ ബൈഠക്കില്‍ 36 വിവിധക്ഷേത്രസംഘടനകളില്‍ നിന്ന് 246 പ്രതിനിധികള്‍ പങ്കെടുത്തു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കി.

ശിവജിയുടെ ജീവിതകഥ പറഞ്ഞ് സമന്വയ ബൈഠക് വേദിയിലെ പ്രദര്‍ശിനി

പൂനെ: ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികം പ്രമാണിച്ച് ആര്‍എസ്എസ് സമന്വയ ബൈഠക് വേദിയില്‍ തയാറാക്കിയ പ്രദര്‍ശിനി ശ്രദ്ധേയമായി. സിംഹാസനാരൂഢനായ ശിവജിയുടെ പ്രതിമ കവാടമാക്കിയ പ്രദര്‍ശിനിയില്‍ അദ്ദേഹത്തിന്റെ ജീവിതചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചരിത്രകാരനായ വിജയറാവു ദേശ്മുഖ്, വി.സി. ബേന്ദ്രെ തുടങ്ങിയവര്‍ വരച്ചിട്ട ശിവജിയുടെ ജീവിതരേഖകള്‍, ശിവജിയുടെ കാലത്തെ കത്തുകളില്‍ നിന്നുള്ള ഉദ്ധരണികള്‍, ശിവജിയുടെ നാവികസേനയിലെ കപ്പല്‍, അദ്ദേഹം എഴുതിയ കത്തുകളുടെ വിവര്‍ത്തനം, ഹിന്ദവി സ്വരാജ്യത്തിലെ കോട്ടകളുടെ രൂപങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശിവജിയും സന്ത് തുക്കാറാമും നടത്തിയ കൂടിക്കാഴ്ചയുടെ ചരിത്രം വിളിച്ചോതുന്ന’ഭക്തി ശക്തി സംഗമം’ എന്ന ശില്‍പവും ഈ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു.

‘സ്വാതന്ത്ര്യ സമരത്തില്‍ വനവാസി വീരന്മാരുടെ സംഭാവന’ എന്ന വിഷയത്തില്‍ അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം മറ്റൊരു പ്രദര്‍ശിനിയും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ സംഘടനകള്‍ ആവിഷ്‌കരിച്ച സ്വാവലംബി ഭാരത് അഭിയാന്‍’ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒഴിവാക്കി അഭിവൃദ്ധി പ്രാപിക്കുന്ന സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.

Tags: ConferenceRSSStree ShaktiDr. Manmohan Vaidya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Main Article

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

India

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

India

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

World

പാകിസ്ഥാനിൽ ലഷ്‌കർ കമാൻഡർ സൈഫുള്ളയെ അജ്ഞാതർ വെടിവച്ച് കൊന്നു : കൊല്ലപ്പെട്ടത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന അക്രമണത്തിന്റെ സൂത്രധാരൻ

പുതിയ വാര്‍ത്തകള്‍

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

വിദേശങ്ങളിലടക്കം പ്രധാനമന്ത്രിയെ ശരി തരൂർ പുകഴ്‌ത്തുന്നത് കോൺഗ്രസിന് സഹിക്കുന്നില്ല : കോൺഗ്രസ് നേതാവിന് പൂർണ്ണ പിന്തുണയുമായി കിരൺ റിജിജു

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies