ഇസ്ലാമബാദ് :പാക് ക്രിക്കറ്റ് ബോർഡ്, പാക് ടീം മാനേജ്‌മെന്‍റിനും എതിര്‍ ആഞ്ഞടിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. വിശ്രമം അനുവദിക്കാതെ പരിക്കേറ്റ ഷദാബ് ഖാനെ കളിക്കളത്തിലിറക്കിയതിന് ടീം മാനേജ്‌മെന്‍റിനെ ഷാഹിദ് അഫ്രീദി വിമര്‍ശിച്ചു. ഏഷ്യാകപ്പില്‍ നിന്നും പുറത്തായതിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ടീം മാനേജ് മെന്‍റിനും എതിരെ വിമര്‍ശനങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഷാഹിദ് അഫ്രീദിയുടെ ഈ വിമര്‍ശനം.
സമാ ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷാഹിദ് അഫ്രീദിയുടെ ഈ വിമര്‍ശനം. ഓരോ കളിയിലും ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലതാണെന്നും അഫ്രീദി പറയുന്നു.
“ഇന്ത്യ ഏഷ്യാകപ്പിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനായി അവർ ടീമിലും മാറ്റങ്ങൾ വരുത്തുന്നു. സീനിയർ താരങ്ങൾക്ക് പലപ്പോഴും വിശ്രമം നൽകി ഇന്ത്യ രണ്ടാം നിരയിലെ താരങ്ങൾക്ക് അവസരം നൽകും. ഇതിലൂടെ ഇന്ത്യ ലോകകപ്പിനായി ടീമിനെ സജ്ജമാക്കുകയാണ്.എന്നാല്‍ പാകിസ്ഥാന്‍ എന്താണ് ചെയ്യുന്നത് ? പാകിസ്ഥാന് ലോകകപ്പിന് വേണ്ടി ഒരു ആസൂത്രണവും ഇല്ല.”- ഷാഹിദ് അഫ്രീദി ചോദിക്കുന്നു.
“ഷാദാബിന് വിശ്രമം അനുവദിച്ചാൽ പകരം ൻ ഒസാമ മിറിനെ ഇറക്കാം.അദ്ദേഹം മുമ്പ് പാകിസ്താന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതേസമയം, മോശം ഫോമിൽ തുടരുന്ന താരത്തെ 15 അംഗ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കണമെന്ന് പറയില്ലെന്നും ടീമിൽ നിലനിർത്തിക്കൊണ്ടുതന്നെ ആ താരത്തിന് വിശ്രമം അനുവദിക്കാം.” – അഫ്രീദി പറഞ്ഞു.
പരിക്കേറ്റ കെഎൽ രാഹുലിന് ഗ്രൂപ്പ് ഘട്ടത്തിൽ വിശ്രമം നൽകി. പക്ഷെ സൂപ്പർ പോരാട്ടം ആരംഭിച്ചപ്പോൾ ഇന്ത്യ കളത്തിലിറക്കി. ബംഗ്ലാദേശിനെതിരായുളള മത്സരത്തിൽ സീനിയർ താരമായ വിരാട് കോഹ്ലിയ്‌ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. ഇതെല്ലാം പാകിസ്ഥാനില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാവുകയാണ്. എന്തായാലും പൊതുവേ ഇന്ത്യയ്‌ക്ക് പ്രശംസ ചൊരിയുകയാണ് എല്ലാവരും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: