തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിനെ എതിര്‍ത്തിരുന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന് മലക്കംമറിഞ്ഞു. വന്ദേഭാരതിനെ പ്രശംസിച്ച ഇപി, ഇപ്പോള്‍ ജനങ്ങള്‍ക്ക് വലിയ സൗകര്യമായെന്നും പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇപി വന്ദേഭാരതിനെ പ്രശംസിച്ചത്.
ജയരാജന്റെ വാക്കുകള്‍: വന്ദേഭാരത് വന്നതോടെ ജനങ്ങള്‍ സെമി ഹൈസ്പീഡ് റെയില്‍വേ ആവശ്യപ്പെടാന്‍ തുടങ്ങി. അന്ന് കുറ്റി പറിച്ച് നടന്നവര്‍ ഇന്ന് വന്ദേഭാരതില്‍ കയറുന്നു. സര്‍വേക്കല്ല് പറിക്കാന്‍ പോയവര്‍ ഇപ്പോള്‍ സര്‍വേക്കല്ലുമെടുത്ത് വന്ദേഭാരതില്‍ കയറാന്‍ തുടങ്ങി.
‘രാവിലെ 5.20-ന് തിരുവനന്തപുരത്തുനിന്ന് കയറിയാല്‍ 12 മണിക്ക് കണ്ണൂരെത്തും. 3.30 കണ്ണൂരില്‍ നിന്ന് കയറിയാല്‍ പത്തു മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് രാവിലെ കയറി. ഒരു മണിക്കൂറു കൊണ്ട് കൊല്ലത്തെത്തി. ഒരു മണിക്കൂറുകൊണ്ട് കോട്ടയം, ഒരു മണിക്കൂറുകൊണ്ട് എറണാകുളം. 11 മണിക്ക് കോഴിക്കോട് എത്തി. ആ വാഹനം വന്നതോടു കൂടി എത്രമാത്രം ആളുകള്‍ക്ക് സൗകര്യപ്രദമായ യാത്രയായി. എത്രയാളുകളാണ് യാത്രചെയ്യുന്നത്, ഇപ്പോള്‍ വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടാനില്ല. ഇ.പി. ജയരാജന് പറഞ്ഞു.
വന്ദേഭാരതിനെ എതിര്‍ക്കുകയും കേരളത്തില്‍ ഇത് വരില്ലെന്നു പറയുകയും ചെയ്തിരുന്ന സിപിഎമ്മുകാരാണ് ഇപ്പോള്‍ മറിച്ചു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: