കാസര്‍കോഡ്: മോഡലും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കാസര്‍കോട് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി യുവതി ട്രെയിനറായി ജോലി ചെയ്യുകയാണ്. ഇതിനിടയിലായിരുന്നു നടനുമായി പരിചയപ്പെട്ടത്.
പിന്നീട് വിവാഹ വാഗ്ദാനം നല്കി തൃക്കരിപ്പൂരിനടുത്ത് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയില്‍ നിന്നും ഷിയാസ് 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. പരാതിയെ തുടര്‍ന്ന് എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: